• HOME
  • »
  • NEWS
  • »
  • india
  • »
  • RAJASTHAN EDUCATION MINISTER MULLS SACKING MALE TEACHERS BELOW 50 FROM GIRLS SCHOOLS

പീഡന പരാതി കൂടുന്നു; ഗേൾസ് സ്കൂളുകളിൽ നിന്ന് 'യുവ അധ്യാപകരെ' ഒഴിവാക്കാൻ രാജസ്ഥാൻ

തീരുമാനത്തിനെതിരെ അധ്യാപക സംഘടനകൾ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ജയ്പൂർ: ഗവൺമെന്റ് ഗേൾസ് സ്കൂളുകളിൽ നിന്ന് ചെറുപ്പക്കാരായ പുരുഷ അധ്യാപകരെ ഒഴിവാക്കാനൊരുങ്ങി രാജസ്ഥാൻ സർക്കാർ. അധ്യാപകന്മാർ വിദ്യാർഥികളെ പീഡ‍ിപ്പിക്കുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാര്‍ പുതിയ പരിഷ്കാരത്തിനൊരുങ്ങുന്നത്.

    അധ്യാപികമാരെയും 50 വയസ്സിന് മുകളിലുള്ള അധ്യാപകന്മാരെയും മാത്രമേ ഇനി ഗേള്‍സ് സ്കൂളുകളിൽ നിയമിക്കൂ. മുതിര്‍ന്ന അധ്യാപകരുടെ അടുത്ത് പെൺകുട്ടികൾക്ക് അവരുടെ പ്രശ്നങ്ങൾ സുഗമമായി പങ്കുവെക്കാനാവുമെന്ന നിരീക്ഷണത്തിലാണ് പരിഷ്കാരം.

    തിരുമാനത്തിനെതിരെ അധ്യാപക സംഘടനകൾ രംഗത്ത് വന്നു. എന്നാൽ അധ്യാപക സംഘടനകളുമായി ചർച്ച നടത്തിയശേഷമേ തീരുമാനം നടപ്പാക്കൂവെന്ന് വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് സിങ് ദൊട്ടാസ്റ പറഞ്ഞു. ചുരുക്കം ചില അധ്യാപകർ ചെയ്ത കുറ്റത്തിന് എല്ലാവരെയും മോശക്കാരാക്കുന്നത് ശരിയല്ലെന്നും സർക്കാരിന്റെ തെറ്റായ ചിന്താഗതിയാണ് ഇതിന് പിന്നിലെന്നും അധ്യാപക സംഘടനാ നേതാക്കൾ പറയുന്നു.

    Also Read- പ്രണയാഭ്യർത്ഥന നിരസിച്ചു; പതിനാറുകാരിയെ സിറിഞ്ചുകൊണ്ട് കുത്തിയ യുവാവ് പിടിയിൽ

    First published:
    )}