HOME /NEWS /India / പുൽവാമ ഭീകരാക്രമണം സ്കൂൾ സിലബസിന്‍റെ ഭാഗമാക്കണമെന്ന് രാജസ്ഥാൻ മന്ത്രി

പുൽവാമ ഭീകരാക്രമണം സ്കൂൾ സിലബസിന്‍റെ ഭാഗമാക്കണമെന്ന് രാജസ്ഥാൻ മന്ത്രി

രാജ്യത്തിന്‍റെ അതിർത്തിയിലെ സൈനികരുടെയും അർദ്ധസൈനികരുടെയും ജീവത്യാഗം സ്കൂൾ സിലബസിന്‍റെ ഭാഗമാക്കണമെന്ന് രാജസ്ഥാൻ വിദ്യാഭ്യാസമന്ത്രി.

രാജ്യത്തിന്‍റെ അതിർത്തിയിലെ സൈനികരുടെയും അർദ്ധസൈനികരുടെയും ജീവത്യാഗം സ്കൂൾ സിലബസിന്‍റെ ഭാഗമാക്കണമെന്ന് രാജസ്ഥാൻ വിദ്യാഭ്യാസമന്ത്രി.

രാജ്യത്തിന്‍റെ അതിർത്തിയിലെ സൈനികരുടെയും അർദ്ധസൈനികരുടെയും ജീവത്യാഗം സ്കൂൾ സിലബസിന്‍റെ ഭാഗമാക്കണമെന്ന് രാജസ്ഥാൻ വിദ്യാഭ്യാസമന്ത്രി.

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    ജയ്പുർ: രാജ്യത്തിന്‍റെ അതിർത്തിയിലെ സൈനികരുടെയും അർദ്ധസൈനികരുടെയും ജീവത്യാഗം സ്കൂൾ സിലബസിന്‍റെ ഭാഗമാക്കണമെന്ന് രാജസ്ഥാൻ വിദ്യാഭ്യാസമന്ത്രി. അടുത്ത അധ്യയനവർഷം മുതൽ ഇവരുടെ ധീരതയും ത്യാഗവും സ്കൂൾവിദ്യാർത്ഥികൾക്ക് പഠിക്കാൻ കഴിയണം.

    ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ സൈനികരുടെയും അർദ്ധസൈനികരുടയും ധീരതയും ത്യാഗവും വ്യക്തമാക്കുന്ന പാഠങ്ങൾ ഉൾക്കൊള്ളിക്കാൻ കരിക്കുലം കമ്മിറ്റി സംവിധാനമൊരുക്കണമെന്നും രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ഡോറ്റസാറ പറഞ്ഞു.

    'ഞാന്‍ നിന്റെ നാട്ടില്‍ വന്നു, നീ ഇല്ലാത്ത നിന്റെ നാട്ടില്‍' കണ്ണുനനച്ച് ഒരു ജവാന്റെ കുറിപ്പ്

    "ജമ്മു കശ്മീരിലെ പുൽവാമ ഭീകാരാക്രമണത്തിന് ശേഷമാണ് ഇത്തരം പാഠങ്ങൾ സിലബസിൽ ചേർക്കാൻ ആലോചിക്കുന്നത്. വീരമൃത്യു വരിച്ച ജവാൻമാരോട് വിദ്യാർത്ഥികൾക്ക് ആദരവ് തോന്നാൻ ഇത് സഹായകമാകും. ഒപ്പം ദേശീയതയെ വളർത്താനും ഇത് സഹായിക്കും" - ഡോറ്റസാറ പി ടി ഐയോട് പറഞ്ഞു.

    ഒന്നു മുതൽ എട്ടുവരെയുള്ള ക്ലാസുകളിലേക്കും ഒമ്പതു മുതൽ 12 വരെയുള്ള ക്ലാസുകളിലേക്കും ഉൾപ്പെടുത്തേണ്ട പാഠഭാഗങ്ങളുടെ രീതി സംബന്ധിച്ച് ഫെബ്രുവരി 20ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാനാണ് കരിക്കുലം കമ്മിറ്റിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

    First published:

    Tags: CRPF, CRPF Convoy attack in Pulwama, Imran Khan, Islamabad, Jawan V. Vasanthkumar, Pakisthan, Pakisthan Prime Minister, Pakisthan Prime Minister Imran Khan, Prime Minister Narendra Modhi, Pulwama Attack, പുൽവാമ ആക്രമണം, പ്രധാനമന്ത്രി നരേന്ദ്ര മോദി