ജയ്പുര്‍: രാജസ്ഥാനിലെ അശോക് ഗെലോട്ട് മന്ത്രിസഭയില്‍ കൂടുതലും ഉന്നത വിദ്യാഭ്യാസം നേടിയ മന്ത്രിമാര്‍. പി.എച്ച്.ഡി, എല്‍.എല്‍.ബി, എംബിഎ, എഞ്ചിനീയറിങ് തുടങ്ങി ഉന്നത വിദ്യാഭ്യാസ ബിരുദങ്ങള്‍ നേടിയവരാണ് കഴിഞ്ഞദിവസം മന്ത്രിമാരായി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റത്. 23 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്.
ഇതില്‍ കോണ്‍ഗ്രസ് നേതാക്കളായ ബിഡി കല്ല, രഘു ശര്‍മ, ആര്‍എല്‍ഡി നേതാവായ സുഭാഷ് ഗാര്‍ഗ് എന്നിര്‍ പി.എച്ച്.ഡി ബിരുദമുള്ളവരാണ്. ബിഡി കല്ലയ്ക്കും രഘു ശര്‍മയ്ക്കും നിയമ ബിരുദവുമുണ്ട്. നാല് മന്ത്രിമാര്‍ എല്എല്ബിക്കാരാണെന്നതാണ് മന്ത്രിസഭയുടെ മറ്റൊരു പ്രത്യേകത. ശാന്തി കുമാര്‍ ധരിവാള്‍, ഗോവിന്ദ് സിങ് ദൊതാസര, സുഖ്റാം ബിഷ്ണോയ്, തികാറാം ജുള്ളി എന്നിവരാണ് എല്‍എല്‍ബി ബിരുദമുള്ള മന്ത്രിമാര്‍.
Also Read: സുഡാനില്‍ വിലവര്‍ധനവിനെതിരായ പ്രക്ഷോഭത്തില്‍ 50 മരണംഎല്എല്ബിയ്ക്കും പിഎച്ച്ഡിക്കും പുറമെ ഒരു എഞ്ചിനിയറും എംബിഎ ബിരുദധാരിയും മന്ത്രിസഭയിലുണ്ട്. രമേഷ് ചന്ദ് മീണയാണ് എഞ്ചിനീയറിങ് ബിരുദധാരി. മന്ത്രിസഭയിലെ ഏക വനിതാ മന്ത്രിയായ മമത ഭുപേഷിനും മറ്റൊരു മന്ത്രിയായ രഘു ശര്‍മയ്ക്കും എംബിഎയുമുണ്ട്. ഇവര്‍ക്കു പുറമെ മന്ത്രിസഭയിലുള്ള മറ്റു ഏഴ് പേര് ബിരുദ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരുമാണ്.
Also Read: ഒരു പ്രവാസിയുടെ ക്രിസ്മസ് ദിനംപത്താം ക്ലാസ് പാസ്സായ സഹമന്ത്രി ഭജന്‍ ലാല്‍ ജാതവ് ആണ് മന്ത്രിസഭയിലെ വിദ്യാഭ്യാസ യോഗ്യത കുറവുള്ള മന്ത്രി. ഇദ്ദേഹത്തിനു പുറമെ സീനിയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസമുള്ള അഞ്ച് മന്ത്രിമാരും മന്ത്രിസഭയിലുണ്ട്. മറ്റൊരു സഹമന്ത്രിയായ അര്ജുന് ബാമ്നിയ, കാബിനറ്റ് മന്ത്രിയായ ഉദയ് ലാല്‍ എന്നിവര്‍ ഡിഗ്രി രണ്ടാം വര്‍ഷം വരെ മാത്രം പഠിച്ചവരുമാണെന്നും തെരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.