Rajasthan Lok Sabha Exit Poll 2019: രാജസ്ഥാനിലും ബിജെപി; കോൺഗ്രസ് നില മെച്ചപ്പെടുത്തും
Last Updated:
Rajasthan Lok Sabha Exit Poll 2019: രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയിൽനിന്ന് ബിജെപി അതിശക്തമായി തിരിച്ചുവരുമെന്ന് എക്സിറ്റ് പോൾ ഫല സൂചന
ജയ്പുർ: നിയമസഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റം കോൺഗ്രസിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കാനാകില്ലെന്ന് News18-IPSOS എക്സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നു. ഇത്തവണ 25ൽ 22-24 സീറ്റുകൾ ബിജെപി നേടുമെന്നാണ് പ്രവചനം. കോൺഗ്രസിന് പരമാവധി 2-3 സീറ്റുകൾ മാത്രമായിരിക്കും രാജസ്ഥാനിൽനിന്ന് ലഭിക്കുക. ഇക്കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 199 സീറ്റുകളിൽ കോൺഗ്രസ് 100ഉം ബിജെപി 73 സീറ്റുകളുമാണ് നേടിയത്.
കഴിഞ്ഞ തവണ 25 സീറ്റുകളും ബിജെപി തൂത്തുവാരിയിരുന്നു. 54.90 ശതമാനം വോട്ടുകൾ നേടിയാണ് രാജസ്ഥാനിൽ ബിജെപി 2014ൽ മിന്നുംജയം സ്വന്തമാക്കിയത്. 30.40 ശതമാനം വോട്ടുകൾ മാത്രമാണ് അന്ന് കോൺഗ്രസിന് ലഭിച്ചത്.
Odisha Lok Sabha Exit Poll 2019: ഒഡീഷയിൽ ബിജെഡിക്ക് മുൻതൂക്കം; ബിജെപി നിലമെച്ചപ്പെടുത്തും
2009ൽ രാജസ്ഥാനിൽ കോൺഗ്രസായിരുന്നു മികച്ച വിജയം കൈവരിച്ചത്. അന്ന് 20 സീറ്റുകൾ കോൺഗ്രസിന് ലഭിച്ചപ്പോൾ നാലെണ്ണം മാത്രമായിരുന്നു ബിജെപിക്ക് ലഭിച്ചത്. ഒരു സീറ്റിൽ സ്വതന്ത്രനാണ് വിജയിച്ചത്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 19, 2019 7:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Rajasthan Lok Sabha Exit Poll 2019: രാജസ്ഥാനിലും ബിജെപി; കോൺഗ്രസ് നില മെച്ചപ്പെടുത്തും






