നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ബ്ലൂടൂത്ത് ഹെഡ്ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; പഠിക്കുന്നതിനിടെയെന്ന് രാജസ്ഥാന്‍ പൊലീസ്

  ബ്ലൂടൂത്ത് ഹെഡ്ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; പഠിക്കുന്നതിനിടെയെന്ന് രാജസ്ഥാന്‍ പൊലീസ്

  അപകടം സംഭവിച്ചയുടനെ രാകേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു

  Image Reuters

  Image Reuters

  • Share this:
   ജയ്പുര്‍: പഠിക്കുന്നതിനിടെ ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചെന്ന് രാജസ്ഥാന്‍ പെലീസ്. ജയ്പുര്‍ ജില്ലയിലെ ചോമു പട്ടണത്തിനിടുത്ത ഉദൈപുരിയ ഗ്രമാത്തിലാണ് സംഭവം. പഠനത്തിനായി ബ്ലൂടൂത്ത് ഇയര്‍ഫോണ്‍ ഉപയോക്കവെ രാകേഷ് കുമാര്‍ നഗര്‍ ആണ് മരിച്ചത്. ചെവിയില്‍ ഹെഡ്‌ഫോണ്‍ ഘടിപ്പിച്ചിരിക്കുമ്പോഴാണ് അപകടമുണ്ടായത്.

   പരീക്ഷയ്ക്കായി തയ്യാറെടുത്ത രാകേഷ് ബ്ലൂടൂത്ത് ഉപയോഗിച്ച സമയം ഫോണ്‍ ചാര്‍ജ് ചെയ്തിരുന്നു. ഇതാകാം അപകടം ഉണ്ടായതെന്ന് പൊലീസ് പിടിഐയോട് പറയുന്നു.

   Also Read-എകെ 47 തോക്കുമായി കാറിലൂടെ തല പുറത്തിട്ട് യുവതി; പോലീസിന് തലവേദനയായി ചിത്രം വൈറല്‍

   അപകടം സംഭവിച്ചയുടനെ രാകേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് രാകേഷ് മരിച്ചത്. അപടകത്തില്‍ ഇരു ചെവികള്‍ക്കും ഗുരുതര പരിക്ക് പറ്റിയിരുന്നു.

   Also Read-മുംബൈയിലെ താജ് ഹോട്ടലിൽ ആറ് രൂപയ്ക്ക് മുറി; വിലക്കയറ്റത്തെക്കുറിച്ചുള്ള ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് വൈറൽ

   രാകേഷിനെ അബോധാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മരണകാരണം ഹൃദയഘാതമാകാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
   Published by:Jayesh Krishnan
   First published:
   )}