• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

1.41 ലക്ഷം രൂപ: ട്രാഫിക് നിയമ ലംഘനത്തിന് റെക്കോഡ് തുക പിഴയൊടുക്കി രാജസ്ഥാന്‍ രജിസ്ട്രേഷൻ വാഹനം

ബിക്കാനിർ ആർടിഒയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഹെവി ഡ്യൂട്ടി ട്രക്കിന് ഡൽഹി രോഹിണി സർക്കിളിലുള്ള പൊലീസാണ് പിഴ ഇട്ടത്

news18
Updated: September 11, 2019, 1:14 PM IST

ന്യൂഡൽഹി: ട്രാഫിക് നിയമ ലംഘനത്തിന് 1.41 ലക്ഷം രൂപ പിഴ വാങ്ങി രാജസ്ഥാൻ രജിസ്ട്രേഷൻ വാഹനം. ഭേദഗതി വരുത്തിയ മോട്ടോർ വാഹന നിയമം നിലവിൽ വന്നശേഷം ചുമത്തുന്ന ഏറ്റവും വലിയ പിഴത്തുകയാണിത്. രാജസ്ഥാനിലെ ബിക്കാനിർ ആർടിഒയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഹെവി ഡ്യൂട്ടി ട്രക്കിന് ഡൽഹി രോഹിണി സർക്കിളിലുള്ള പൊലീസാണ് പിഴ ഇട്ടത്. പിഴ ചെല്ലാൻ അനുസരിച്ച് ഭഗവാൻ റാം എന്നയാളാണ് ഈ തുക അടച്ചിരിക്കുന്നത്. വിവിധ ചട്ടലംഘനങ്ങൾക്കാണ് പിഴ.

നേരത്തെ നാഗാലാന്‍ഡ് രജിസ്ട്രേഷനിലുള്ള ഒരു വാഹനത്തിന് 86500 രൂപ പിഴ ഈടാക്കിയതാണ് ഇതുവരെയുള്ളതിൽ വച്ചേറ്റവും വലിയ പിഴത്തുക. എന്നാൽ അതിനെ പിന്തള്ളിയാണ് രാജസ്ഥാൻ വാഹനം റെക്കോഡിട്ടിരിക്കുന്നത്.

First published: September 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...