• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

രാജ്യസഭ തെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നവസാനിക്കും

ഗുജറാത്തിലെ രണ്ട് സീറ്റുകളിലേക്കും, ബിഹാറിലെ ഒരു സീറ്റിലേക്കും, ഒഡിഷയിലെ 3 സീറ്റുകളിലേക്കും ആണ് തെരഞ്ഞെടുപ്പ് നടക്കുക.

news18
Updated: June 25, 2019, 7:38 AM IST
രാജ്യസഭ തെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നവസാനിക്കും
rajya-Sabha
news18
Updated: June 25, 2019, 7:38 AM IST
ന്യൂഡൽഹി: രാജ്യസഭയിലെ ആറ് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും.

അടുത്ത മാസം 5- നാണ് വോട്ടെടുപ്പ് . ഗുജറാത്തിലെ രണ്ട് സീറ്റുകളിലേക്കും, ബിഹാറിലെ ഒരു സീറ്റിലേക്കും, ഒഡിഷയിലെ 3 സീറ്റുകളിലേക്കും ആണ് തെരഞ്ഞെടുപ്പ് നടക്കുക.

also read: ലൈംഗിക പീഡന പരാതി: ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

ഒഡിഷയിൽ നിന്ന് ബിജെഡിയുടെ സസ്മിത് പത്ര, അമർ പട്നായ്ക്ക് എന്നിവരും ബിജെപിയുടെ അശ്വിനി വൈഷ്ണവും നാമനിർദേശ പത്രിക സമർപ്പിച്ചു. ബിഹാറിൽ നിന്നുള്ള രാജ്യസഭാ സീറ്റിലേക്ക് രാംവിലാസ് പാസ്വാനും പത്രിക നൽകി.

വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്നുണ്ട്. ജുഗൽജി ഠാക്കൂറാണ് രാജ്യസഭയിൽ നിന്ന് മത്സരിക്കുന്ന മറ്റൊരു ബിജെപി സ്ഥാനാർഥി.

ഗുജറാത്തിൽ അമിത് ഷായും സ്‌മൃതി ഇറാനിയും ലോക്സഭയിലേക്ക് വിജയിച്ച ഒഴിവിലാണ് വോട്ടെടുപ്പ്.
First published: June 25, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...