• HOME
 • »
 • NEWS
 • »
 • india
 • »
 • അഞ്ചു തൃണമൂൽ നേതാക്കൾ കൂടി ബിജെപിയിലേക്ക്; അമിത് ഷായുമായി ചർച്ച നടത്തി

അഞ്ചു തൃണമൂൽ നേതാക്കൾ കൂടി ബിജെപിയിലേക്ക്; അമിത് ഷായുമായി ചർച്ച നടത്തി

ടിഎംസി മുൻ നേതാക്കളായ രാജിബ് ബാനർജി, ബൈശാലി ദാൽമിയ, പ്രബീർ ഘോഷാൽ, രതിൻ ചക്രബർത്തി, രുദ്രനിൽ ഘോഷ് എന്നിവരാണ് ബിജെപിയിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചത്

Bengal TMC

Bengal TMC

 • Share this:
  കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുൻ മന്ത്രി ഉൾപ്പടെ അഞ്ചു തൃണമൂൽ നേതാക്കൾ കൂടി ബിജെപിയിലേക്ക്. മുൻ മന്ത്രി രാജിബ് ബാനർജി തൃണമൂൽ കോൺഗ്രസ് വിട്ടു മണിക്കൂറുകൾക്ക് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുകയും ബിജെപിയിൽ ചേരുകയും ചെയ്തു. ടിഎംസി മുൻ നേതാക്കളായ രാജിബ് ബാനർജി, ബൈശാലി ദാൽമിയ, പ്രബീർ ഘോഷാൽ, രതിൻ ചക്രബർത്തി, രുദ്രനിൽ ഘോഷ് എന്നിവരാണ് ബിജെപിയിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചത്. ഇവരുടെ വരവ് ബംഗാളിൽ ബിജെപിക്ക് കൂടുതൽ കരുത്ത് നൽകുമെന്നും അധികാരം പിടിച്ചെടുക്കാൻ സഹായിക്കുമെന്നും അമിത് ഷാ പറഞ്ഞു.

  ബാനർജി, ദാൽമിയ, പ്രബീർ ഘോഷാൽ, പാർത്ത ശരതി ചാറ്റർജി, രതിൻ ചക്രബർത്തി എന്നിവരാണ് ശനിയാഴ്ച രാത്രി ഷായെ കാണാൻ ഡൽഹിയിലെത്തിയത്, ബിജെപിയുടെ മുകുൾ റോയ്, കൈലാഷ് വിജയവർഗിയ എന്നിവരും ഒപ്പമുണ്ടായിരുന്നു.

  കേന്ദ്രത്തിന്റെ പിന്തുണയില്ലാതെ ഒരു സംസ്ഥാനത്തിനും തഴച്ചുവളരാൻ കഴിയില്ല, വികസനത്തിന് ബംഗാളിന് കേന്ദ്രത്തിന്റെ പിന്തുണ ആവശ്യമാണ്, ”രാജിബ് ബാനർജി ഡൽഹിയിൽ പറഞ്ഞു.

  ബിജെപി അധികാരത്തിൽ വന്നുകഴിഞ്ഞാൽ ക്രമസമാധാനനില മെച്ചപ്പെടുത്തേണ്ടതുണ്ട്. ബംഗാളിലെ യുവജനങ്ങളുടെ അഭിലാഷങ്ങൾ പരിഹരിക്കുന്നതിന് ബംഗാളിന്റെ വ്യവസായവൽക്കരണത്തിനും തൊഴിലിനും പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യമാണെന്നും ബാനർജി പറഞ്ഞു.

  Also Read- നേതാജിയുടെ 125-ാം ജന്മവാർഷിക ചടങ്ങിനിടെ ജയ് ശ്രീറാം; പ്രസംഗം പാതിവഴി നിർത്തി മമത ബാനർജി ഇറങ്ങിപ്പോയി

  ജനുവരി 22 ന് രാജിബ് ബാനർജി മമത ബാനർജിയുടെ മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. യാതൊരു കൂടിയാലോചനയും കൂടാതെ സംസ്ഥാന ജലസേചന വകുപ്പിൽ നിന്ന് നീക്കം ചെയ്തതിനെത്തുടർന്ന് 2018 ൽ പാർട്ടി വിടാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. രാജ്ഭവന് മുന്നിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് കരഞ്ഞുകൊണ്ടാണ് അദ്ദേഹം അന്ന് സംസാരിച്ചത്, “ഒരു ദിവസം ഈ തീരുമാനം എടുക്കണമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. യാതൊരു കൂടിയാലോചനയും കൂടാതെ മമത ബാനർജി എന്നെ ജലസേചന വകുപ്പിൽ നിന്ന് നീക്കിയത് ശരിക്കും വേദനിപ്പിച്ചു. ”

  മന്ത്രിസഭ പുനഃക്രമീകരിക്കാൻ മുഖ്യമന്ത്രിക്ക് എല്ലാ അവകാശവുമുണ്ട്. പക്ഷെ ഞാൻ അവരുടെ ഭാഗത്തുനിന്ന് ചെറിയ പിന്തുണയെങ്കിലും പ്രതീക്ഷിച്ചിരുന്നു. തീരുമാനമെടുക്കുന്നതിന് മുമ്പ് അവർ തന്നെ അറിയിച്ചിരിക്കണം. ഡിപ്പാർട്ട്‌മെന്റിനെ സേവിക്കാൻ പരമാവധി ശ്രമിച്ചിട്ടും പുനഃസംഘടനയെക്കുറിച്ച് എനിക്ക് അറിവില്ലായിരുന്നു. ഒരു ടെലിവിഷൻ ചാനലിലൂടെയാണ് ഞാൻ പുനഃസംഘടനയെക്കുറിച്ച് അറിഞ്ഞത്, ”ബാനർജി പറഞ്ഞു.

  പാർട്ടി വിടുന്ന ഏറ്റവും പുതിയ തൃണമൂൽ നേതാവാണ് രാജിബ് ബാനർജി. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സുവേന്ദു അധികാരി പോലുള്ള നിരവധി ടിഎംസി വമ്പൻമാ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. മുൻ ക്രിക്കറ്റ് കളിക്കാരനും മന്ത്രിയുമായ ലക്ഷ്മി രത്തൻ ശുക്ല, ടിഎംസി എംപി സുനിൽ മൊണ്ടാൽ, ടിഎംസി എം‌എൽ‌എ അരിന്ദം ഭട്ടാചാര്യ എന്നിവരും ടി‌എം‌സി വിട്ടു. ശുക്ലയെ ഒഴികെ മറ്റ് രണ്ടുപേർ ബിജെപിയിൽ ചേർന്നു.

  ബിജെപി തന്റെ പാർട്ടിയുടെ നേതാക്കളെ വേട്ടയാടുന്നുവെന്ന് മമത ബാനർജി ആരോപിച്ചു. ചില നേതാക്കൾ ഒളിച്ചോടിയെങ്കിലും ടിഎംസി വീണ്ടും ബംഗാളിൽ അധികാരത്തിലെത്തുമെന്നും സംസ്ഥാനത്തെ ജനങ്ങൾ അവർക്കൊപ്പമുണ്ടെന്നും അവർ അവകാശപ്പെട്ടിരുന്നു.
  Published by:Anuraj GR
  First published: