നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'ഖജനാവ് നിറയ്ക്കാൻ വേറെ വഴി നോക്കണം'; മദ്യശാലകൾ തുറക്കുന്നതിൽ തമിഴ്നാട് സർക്കാരിനെ കടന്നാക്രമിച്ച് രജനീകാന്ത്

  'ഖജനാവ് നിറയ്ക്കാൻ വേറെ വഴി നോക്കണം'; മദ്യശാലകൾ തുറക്കുന്നതിൽ തമിഴ്നാട് സർക്കാരിനെ കടന്നാക്രമിച്ച് രജനീകാന്ത്

  മദ്യശാലകൾ തുറക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് രജനിയുടെ വിമർശനം.

  RajniKnath

  RajniKnath

  • News18
  • Last Updated :
  • Share this:
   മദ്യശാലകൾ തുറക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി തമിഴ് താരം രജനീകാന്ത്. മദ്യശാലകൾ തുറക്കാൻ തന്നെയാണ് തീരുമാനമെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലേറാമെന്ന സ്വപ്നം അങ്ങ് മറന്നേക്കണമെന്ന മുന്നറിയിപ്പാണ് എഐഎഡിഎംകെ സർക്കാരിന് താരം നൽകിയിരിക്കുന്നത്. ഖജനാവ് നിറയ്ക്കാൻ വേറെ വഴികൾ തേടണമെന്ന അഭ്യര്‍ഥനയും രജനീകാന്ത് ട്വിറ്ററിലൂടെ നടത്തുന്നുണ്ട്.


   കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് അടച്ച മദ്യശാലകള്‍ സര്‍ക്കാർ തുറന്നിരുന്നു. ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ, മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നുള്ള എതിർപ്പുകളെ അവഗണിച്ചായിരുന്നു മെയ് ഏഴ് മുതൽ മദ്യശാലകൾ വീണ്ടും പ്രവർത്തനം ആരംഭിച്ചത്. എന്നാൽ മദ്യശാലകൾ തുറക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഔട്ട്ലെറ്റുകൾക്ക് മുന്നിലെ തിരക്ക്. സാമൂഹിക അകലം പാലിക്കുന്നില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സ്റ്റേ.ലോക്ക് ഡൗൺ കഴിയുന്നത് വരെ തുറക്കരുതെന്ന് ഉത്തരവിടുകയും ചെയ്തു.
   TRENDING:എൺപതുകാരിയുടെ അന്ത്യകർമ്മങ്ങൾക്കൊപ്പം 40 മുസ്ലീം കുടുംബങ്ങള്‍ ഹിന്ദുമതത്തിലേക്ക് [NEWS]ലോക്ഡൗൺ കാലത്തും റോഡിൽ അശ്രദ്ധ; 40 ദിവസത്തിൽ മരിച്ചത് 64 പേർ [PHOTO]'നിങ്ങൾ ഈ വർധനയ്ക്ക് അർഹരാണ്': കോവിഡ് പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം വർദ്ധിപ്പിച്ച് കാനഡ [NEWS]
   എന്നാൽ ഇത് ചോദ്യം ചെയ്ത് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് രജനിയുടെ വിമർശനം. സംസ്ഥാനത്തിന് വൻ വരുമാനനഷ്ടം ഉണ്ടാകുമെന്നാണ് തമിഴ്നാട് സര്‍ക്കാരിന്റെ മദ്യവില്‍പ്പന വിഭാഗമായ തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍ (ടാസ്മാക്) സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത്.

   First published:
   )}