HOME » NEWS » India » RAJINIKANTH ON VIOLENCE IN DELHI IT IS DEFINITELY MHA FAILURE

'ഇത് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പരാജയമാണ് ' - ഡൽഹി കലാപത്തിൽ കേന്ദ്ര സർക്കാരിനെതിരെ രജനികാന്ത്

രജനികാന്തിന്‍റെ വിമർശനങ്ങളെ പരസ്യമായി അഭിനന്ദിച്ച് കമൽ ഹാസനും രംഗത്തെത്തി.

News18 Malayalam | news18
Updated: February 26, 2020, 10:29 PM IST
'ഇത് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പരാജയമാണ് ' - ഡൽഹി കലാപത്തിൽ കേന്ദ്ര സർക്കാരിനെതിരെ രജനികാന്ത്
രജനികാന്ത്
  • News18
  • Last Updated: February 26, 2020, 10:29 PM IST
  • Share this:
ചെന്നൈ: ഡൽഹി കലാപത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി നടൻ രജനികാന്ത്. ഇന്‍റലിജൻസിന്‍റെ പരാജയം കൊണ്ടാണ് ഡൽഹിയിലെ ചില ഭാഗങ്ങളിൽ കലാപമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

ഉരുക്കുമുഷ്ടി കൊണ്ട് കലാപത്തെ അടിച്ചമർത്തണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

വടക്കു കിഴക്കൻ ഡൽഹിയിലെ കലാപം തടയുന്നതിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലം പരാജയപ്പെട്ടെന്നും രജനികാന്ത് ആരോപിച്ചു. പ്രതിഷേധങ്ങൾ അക്രമാസക്തമാകാൻ പാടില്ലായിരുന്നു.

പൗരത്വ നിയമ ഭേദഗതി മുസ്ലിം വിഭാഗക്കാരെ ബാധിക്കുന്ന സാഹചര്യം ഉണ്ടായാല്‍ അവര്‍ക്കൊപ്പം നിലയുറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, തനിക്ക് ബി ജെ പിയുമായി ബന്ധമുണ്ടെന്ന് ഒരു വിഭാഗം മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ആരോപിക്കുന്നതിനെയും രജനികാന്ത് വിമർശിച്ചു.

രജനികാന്തിന്‍റെ വിമർശനങ്ങളെ പരസ്യമായി അഭിനന്ദിച്ച് കമൽ ഹാസനും രംഗത്തെത്തി. തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാൻ ആളുകളും രാഷ്ട്രീയപാർട്ടിയും മതത്തെ ഉപയോഗിക്കുന്നതിനെ ശക്തമായി അപലപിക്കുന്നതായും രജനികാന്ത് പറഞ്ഞു. യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിനെ പോലെയുള്ള ഒരു നേതാവ് രാജ്യത്തുണ്ടായിരിക്കുന്ന സമയത്ത് ഇന്‍റലിജൻസ് കൂടുതൽ ജാഗ്രത പാലിക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Youtube Video
Published by: Joys Joy
First published: February 26, 2020, 10:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories