നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Breaking | രജനികാന്തിന്റെ രാഷ്ട്രീയപ്പാർട്ടി ജനുവരിയിൽ; തീയതി ഡിസംബർ 31ന് പ്രഖ്യാപിക്കും

  Breaking | രജനികാന്തിന്റെ രാഷ്ട്രീയപ്പാർട്ടി ജനുവരിയിൽ; തീയതി ഡിസംബർ 31ന് പ്രഖ്യാപിക്കും

  Rajinikanth to launch political party in January date to be announced on December 31 | രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് അറുതി വരുത്തി രജനികാന്ത്

  രജനികാന്ത്

  രജനികാന്ത്

  • Share this:
   2021ൽ നടക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പ്രവേശമുണ്ടാവുമെന്ന അഭ്യൂഹങ്ങൾക്ക് അറുതി വരുത്തി അടുത്ത വർഷം ജനുവരിയിൽ തന്റെ രാഷ്ട്രീയ പാർട്ടി ആരംഭിക്കുമെന്ന് രജനീകാന്ത് പ്രഖ്യാപിച്ചു.

   “സത്യസന്ധവും ആത്മീയവുമായ ഒരു സർക്കാർ” കൊണ്ടുവരുമെന്നാണ് വാഗ്ദാനം. ഡിസംബർ 31ന് തന്റെ രാഷ്ട്രീയ പാർട്ടിയുടെ കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കുമെന്ന് രജനികാന്ത് ട്വീറ്റിൽ പറഞ്ഞു.

   “ഞങ്ങൾ തീർച്ചയായും നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുകയും സത്യസന്ധവും, സുതാര്യവും, അഴിമതി രഹിതവും, ആത്മീയവുമായ രാഷ്ട്രീയം പ്രദാനം ചെയ്യും. ഒരു അത്ഭുതവും മഹാത്ഭുതവും തീർച്ചയായും സംഭവിക്കും," അദ്ദേഹം പറഞ്ഞു.

   2021ലെ തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഒരു രാഷ്ട്രീയ പാർട്ടി ആരംഭിക്കാൻ തയ്യാറാണോയെന്ന് തന്റെ ഭാരവാഹികളോട് രജനികാന്ത് 2020 ന്റെ തുടക്കത്തിൽ ചോദിച്ചിരുന്നു.   രാഷ്ട്രീയ പ്രവേശനത്തിന്റെ കാര്യത്തിൽ ഡോക്ടർമാർ ഉപദേശിച്ച പശ്ചാത്തലത്തിൽ രജനീകാന്ത് തിങ്കളാഴ്ച തന്റെ ഫോറത്തിലെ ഭാരവാഹികളുമായി രാഷ്ട്രീയ പ്രവേശനത്തിനുള്ള സാധ്യതകൾ ചർച്ച ചെയ്യാൻ യോഗം ചേർന്നിരുന്നു. രജനി മക്കൾ മന്ദ്രത്തിന്റെ ജില്ലാ സെക്രട്ടറിമാരുമായുള്ള കൂടിക്കാഴ്ച ചെന്നൈ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിൽ നടന്നു.

   2021ൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മണ്ഡ്രം പ്രതിനിധികൾ രജനീകാന്തിനോട് അഭ്യർത്ഥിച്ചു. എന്നാൽ, വിഷയത്തിൽ തീരുമാനം എടുക്കുന്നതുവരെ ക്ഷമയോടെ കാത്തിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.

   2016ൽ വൃക്ക മാറ്റിവയ്ക്കൽ നടത്തിയതിനാലും കൊറോണ വൈറസ് പ്രതിസന്ധി കാരണവും ഡോക്ടർമാർ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനെതിരെ തന്നെ ഉപദേശിച്ചതായി രജനികാന്ത് ഒക്ടോബർ 29 ന് വ്യക്തമാക്കിയിരുന്നു. ഒരു രാഷ്ട്രീയ പാർട്ടി ആരംഭിക്കുന്നതിനെക്കുറിച്ച് ഗൗരവകരമായി പുനരാലോചിക്കുന്നുവെന്നതിന്റെ സൂചനയായിട്ടാണ് അദ്ദേഹം ആരോഗ്യനില വെളിപ്പെടുത്തിയ വിവരം ആരാധകർ സ്വീകരിച്ചത്.
   Published by:user_57
   First published:
   )}