നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'വേദനിപ്പിക്കരുത്': രാഷ്ട്രീയത്തിലിറങ്ങണമെന്ന സമ്മർദ്ദങ്ങളിൽ പ്രതികരിച്ച് രജിനികാന്ത്

  'വേദനിപ്പിക്കരുത്': രാഷ്ട്രീയത്തിലിറങ്ങണമെന്ന സമ്മർദ്ദങ്ങളിൽ പ്രതികരിച്ച് രജിനികാന്ത്

  എന്‍റെ തീരുമാനം ഞാൻ പ്രഖ്യാപിച്ച് കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇത്തരം പരിപാടികൾ നടത്തരുതെന്ന് ഞാൻ നിങ്ങളോട് അഭ്യർഥിക്കുകയാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ സമ്മർദ്ദം ചെലുത്തി എന്നെ വേദനിപ്പിക്കരുത്'

  File photo of actor Rajinikanth.

  File photo of actor Rajinikanth.

  • Share this:
   ചെന്നൈ: രാഷ്ട്രീയത്തിലേക്കിറങ്ങണമെന്ന സമ്മർദ്ദം ശക്തമാകുന്ന സാഹചര്യത്തിൽ അഭ്യർഥനയുമായി രജിനികാന്ത്. തത്ക്കാലം രാഷ്ട്രീയത്തേലിക്കില്ലെന്ന താരത്തിന്‍റെ തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ആരാധകരുടെയും അനുകൂലികളുടെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രജിനികാന്തിന്‍റെ പ്രതികരണം.

   Also Read-രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് രജനികാന്ത്; പിന്മാറ്റം ആരോഗ്യകാരണങ്ങളാൽ

   പ്രതിഷേധം സമാധാനപരമായി നടത്തിയതിൽ അഭിനന്ദനം അറിയിച്ചു കൊണ്ടാണ് രജിനികാന്തിന്‍റെ പ്രസ്താവന. 'നേതൃത്വത്തിന്‍റെ അഭ്യർഥന മാനിച്ച് പ്രതിഷേധത്തിൽ നിന്നും വിട്ടുനിന്നവർക്ക് ഹൃദയപൂർവം നന്ദി അറിയിക്കുന്നു. രാഷ്ട്രീയത്തിലേക്കിറങ്ങുന്നില്ല എന്ന എന്‍റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ നേരത്തെ തന്നെ വിശദീകരിച്ചതാണ്. എന്‍റെ തീരുമാനം ഞാൻ പ്രഖ്യാപിച്ച് കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇത്തരം പരിപാടികൾ നടത്തരുതെന്ന് ഞാൻ നിങ്ങളോട് അഭ്യർഥിക്കുകയാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ സമ്മർദ്ദം ചെലുത്തി എന്നെ വേദനിപ്പിക്കരുത്' രജിനികാന്ത് പ്രസ്താവനയിൽ പറയുന്നു. നേതൃത്വത്തിന്‍റെ ഉത്തരവ് മാനിക്കാതെ തന്‍റെ അനുകൂലികളിൽ പലരും പ്രതിഷേധത്തിൽ പങ്കെടുത്തത് വേദനിപ്പിച്ചെന്നും താരം പരാമർശിച്ചിട്ടുണ്ട്.   കഴിഞ്ഞ ദിവസമാണ് രജിനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനം ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകൾ വള്ളുവർ കോട്ടം മേഖലയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. 'വാ തലൈവ വാ' എന്ന മുദ്രാവാക്യം വിളികളുമായി കൂടിയ അനുകൂലികൾ രജിനികാന്ത് എത്രയും വേഗം തന്‍റെ രാഷ്ട്രീയപ്രവേശന പ്രഖ്യാപനം നടത്തണമെന്നാണ് ആവശ്യപ്പെട്ടത്. ഇക്കഴിഞ്ഞ ഡിസംബർ 29നാണ് താൻ രാഷ്ട്രീയ പ്രവേശനത്തിനില്ലെന്ന് രജിനികാന്ത് പ്രഖ്യാപിച്ചത്. പാർട്ടി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നുവെങ്കിലും പിന്നീട് തീരുമാനത്തിൽ നിന്നും പിന്മാറുകയായിരുന്നു.
   Published by:Asha Sulfiker
   First published:
   )}