• HOME
  • »
  • NEWS
  • »
  • india
  • »
  • രാജീവ് ഗാന്ധി വധം: പരിക്കേറ്റ ഐപിഎസ് ഉദ്യോഗസ്ഥൻ രക്തക്കറയുള്ള തൊപ്പിയും നെയിം ബാഡ്ജും തിരികെ ആവശ്യപ്പെട്ടു

രാജീവ് ഗാന്ധി വധം: പരിക്കേറ്റ ഐപിഎസ് ഉദ്യോഗസ്ഥൻ രക്തക്കറയുള്ള തൊപ്പിയും നെയിം ബാഡ്ജും തിരികെ ആവശ്യപ്പെട്ടു

സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിച്ച കൂട്ടത്തിൽ ഫിലിപ്പിന്റെ രക്തക്കറയുള്ള തൊപ്പിയും നെയിം ബാഡ്ജും കണ്ടെത്തിയിരുന്നു.

രാജീവ് ഗാന്ധി

രാജീവ് ഗാന്ധി

  • Last Updated :
  • Share this:
    1991 മേയ് 21 ന് രാത്രി, ശ്രീപെരുമ്പത്തൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോൾ പരിക്കേറ്റവരിൽ ഒരു ഐപിഎസ് ഓഫീസറുമുണ്ടായിരുന്നു. പ്രദീപ് ഫിലിപ്പ് എന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്. അന്ന് കാഞ്ചീപുരം എ എസ് പി ആയിരുന്നു ഇദ്ദേഹം.

    ബോംബ് ആക്രമണത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. കൊലപാതക കേസ് അന്വേഷിച്ച സിബിഐയുടെ പ്രത്യേക അന്വേഷണ സംഘം സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിച്ച കൂട്ടത്തിൽ ഫിലിപ്പിന്റെ രക്തക്കറയുള്ള തൊപ്പിയും നെയിം ബാഡ്ജും കണ്ടെത്തിയിരുന്നു. വിചാരണ കോടതിയുടെ രേഖകളിൽ "മെറ്റീരിയൽ ഒബ്ജക്റ്റ് നമ്പർ 38, 39" എന്ന് അടയാളപ്പെടുത്തിയ തെളിവുകളാണിവ. സംഭവത്തിന് ശേഷം ഇവ രണ്ടും കോടതിയുടെ കസ്റ്റഡിയിലായിരുന്നു.

    എന്നാൽ 34 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ദിവസം ഈ രക്തക്കറയുള്ള തൊപ്പിയും നെയിം ബാഡ്ജും ധരിക്കാൻ താൽപ്പര്യമുണ്ടെന്ന് കാണിച്ച് ഐപിഎസ് ഉദ്യോഗസ്ഥൻ കോടതിയെ സമീപിച്ചു. തൻ്റെ സേവന കാലയളവിൽ ഉപയോഗിച്ചിരുന്ന ഈ വസ്തുക്കളുമായി തനിയ്ക്ക് വൈകാരിക അടുപ്പമുണ്ടെന്നായിരുന്നു ഫിലിപ്പിൻ്റെ വാദം.

    സഞ്ജയ് പിന്റോ, അഖിൽ ബൻസാലി, വിദ്യാ പിന്റോ എന്നിവരടങ്ങിയ അഭിഭാഷകരുടെ വലിയ സംഘമാണ് അദ്ദേഹത്തിന് വേണ്ടി കോടതിയിൽ ഹാജരായത്.

    1998 ജനുവരിയിൽ രാജീവ് ഗാന്ധി വധക്കേസിൽ വിചാരണ കോടതിയും സുപ്രീം കോടതിയും വിധി പ്രസ്താവിച്ച സാഹചര്യത്തിൽ കേസ് അന്വേഷിച്ച സിബിഐയ്ക്ക് തൊപ്പിയും നെയിം ബാഡ്‌ജും തിരികെ നൽകണമെന്ന ഹർജിക്കാരന്റെ അപേക്ഷയിൽ എതിർപ്പുണ്ടാകില്ലെന്നായിരുന്നു അഭിഭാഷകരുടെ പ്രധാന വാദം.

    ഹർജി പരിഗണിച്ച ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി ടി.ചന്ദ്രശേഖരൻ, സിബിഐയുടെ മൾട്ടി ഡിസിപ്ലിനറി മോണിറ്ററിംഗ് ഏജൻസി (എംഡിഎംഎ)യോട് വിഷയത്തിൽ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, തൊപ്പിയും നെയിം ബാഡ്ജും എതെങ്കിലും ഘട്ടത്തിൽ ആവശ്യമായി വന്നേക്കുമെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.

    ഹർജിക്കാരന്റെ അഭിഭാഷകർ വാദങ്ങളെ പിന്തുണയ്ക്കുന്ന വിവിധ സുപ്രീം കോടതി വിധികൾ ഉദ്ധരിച്ചു. ഒരു ലക്ഷം രൂപ ബോണ്ട് തുകയായി കെട്ടിവെച്ച് രക്തക്കറയുള്ള തൊപ്പിയും നെയിം ബാഡ്ജും താത്കാലികമായി വിട്ടു നൽകാൻ ഉത്തരവിട്ടു. സേവനത്തിൽ നിന്ന് വിരമിച്ചതിന് ശേഷം, പ്രദീപ് ഫിലിപ്പ് ഒക്ടോബർ 28നോ അതിനു മുമ്പോ തൊപ്പിയും നെയിം ബാഡ്‌ജും കോടതിയിൽ തിരികെ നൽകണമെന്ന് ജഡ്ജി ഉത്തരവിട്ടു. തമിഴ്നാട് പോലീസിൽ പരിശീലന വിഭാഗം ഡിജിപിയായിരുന്ന പ്രദീപ് ഫിലിപ്പ് കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സർവീസിൽ നിന്ന് വിരമിച്ചത്.

    ശ്രീലങ്കയിലെ തീവ്രവാദ സംഘടനയായ ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈലം (എൽടിടിഇ) അംഗമായ തനു എന്നറിയപ്പെടുന്ന തെൻ‌മൊഴി രാജരത്നം ആണ് രാജീവ് ഗാന്ധിയെ ചാവേർ ആക്രമണം നടത്തി കൊലപ്പെടുത്തിയത്.
    Published by:Jayesh Krishnan
    First published: