• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

രാജീവ് ഗാന്ധിയുടെ ഓർമകളുമായി മക്കൾ; അച്ഛൻ എന്നെ സ്നേഹിക്കാൻ പഠിപ്പിച്ചുവെന്ന് രാഹുൽ; ഹീറോയെന്ന് പ്രിയങ്ക

രാജീവ് ഗാന്ധിയുടെ ശവകൂടീരത്തിൽ പ്രാർത്ഥന നടത്താൻ രാഹുൽ, സോണിയ, പ്രിയങ്ക, ഡോ. മൻമോഹൻ സിങ് തുടങ്ങിയവർ എത്തി

news18
Updated: May 21, 2019, 1:15 PM IST
രാജീവ് ഗാന്ധിയുടെ ഓർമകളുമായി മക്കൾ; അച്ഛൻ എന്നെ സ്നേഹിക്കാൻ പഠിപ്പിച്ചുവെന്ന് രാഹുൽ; ഹീറോയെന്ന് പ്രിയങ്ക
രാജീവ് ഗാന്ധിയുടെ ശവകൂടീരത്തിൽ പ്രാർത്ഥന നടത്താൻ രാഹുൽ, സോണിയ, പ്രിയങ്ക, ഡോ. മൻമോഹൻ സിങ് തുടങ്ങിയവർ എത്തി
  • News18
  • Last Updated: May 21, 2019, 1:15 PM IST IST
  • Share this:
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓർമകൾക്കു മുമ്പിൽ ആദരവർപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജീവ് ഗാന്ധിയുടെ ശവകൂടീരത്തിൽ പ്രാർത്ഥന നടത്താൻ രാഹുൽ, സോണിയ, പ്രിയങ്ക, ഡോ. മൻമോഹൻ സിങ് തുടങ്ങിയവർ എത്തി. രാജീവ് ഗാന്ധി അഴിമതിക്കാരനായിരുന്നെന്ന് ആരോപണമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പു ചർച്ച സൃഷ്ടിച്ചതിന്റെ പശ്ചാത്തലത്തിലാണ് രാജീവിന്റെ ഓർമദിനം കടന്നുവരുന്നത്.




തെരഞ്ഞെടുപ്പിലെ മോദിയുടെ ആരോപണങ്ങൾക്ക് താൻ പറഞ്ഞ മറുപടികളെ ഓർമിപ്പിക്കുന്നതാണ് രാഹുൽ ഗാന്ധി തന്റെ പിതാവിനെ ഓർമിച്ചിട്ട ട്വീറ്റ്. 'എന്റെ അച്ഛൻ സൗമ്യനായിരുന്നു, സ്നേഹസമ്പന്നനായിരുന്നു, ദയാലുവായിരുന്നു, വാൽസല്യമുള്ളയാളായിരുന്നു. അദ്ദേഹമെന്നെ സ്നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിച്ചു. ഒരിക്കലും വെറുപ്പ് പുലർത്തരുതെന്ന് പഠിപ്പിച്ചു. ക്ഷമിക്കാൻ പഠിപ്പിച്ചു' -ട്വീറ്റിൽ രാഹുൽ പറഞ്ഞു. 'നിങ്ങൾ എന്നുമെന്റെ ഹീറോ ആയിരിക്കും' എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്.



First published: May 21, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍