• HOME
  • »
  • NEWS
  • »
  • india
  • »
  • Manipur Elections | അമ്മായിയച്ഛൻ വീണ്ടും മുഖ്യമന്ത്രിയാവണം എന്ന് ബിരേൻ സിംഗിന്റെ മരുമകനും എം.എൽ.എയുമായ രാജ്കുമാർ ഇമോ സിങ്

Manipur Elections | അമ്മായിയച്ഛൻ വീണ്ടും മുഖ്യമന്ത്രിയാവണം എന്ന് ബിരേൻ സിംഗിന്റെ മരുമകനും എം.എൽ.എയുമായ രാജ്കുമാർ ഇമോ സിങ്

മണിപ്പൂരിൽ തന്റെ ഭാര്യാപിതാവ് കൂടിയായ ബിരേൻ സിംഗ് വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് സഗോൽബന്ദ് മണ്ഡലം എം.എൽ.എ. രാജ്‌കുമാർ

മണിപ്പൂരിലെ ബിജെപി എംഎൽഎ രാജ്കുമാർ ഇമോ സിംഗ് ഭാര്യ അഞ്ജുബാല നോങ്തോംബമിനൊപ്പം

മണിപ്പൂരിലെ ബിജെപി എംഎൽഎ രാജ്കുമാർ ഇമോ സിംഗ് ഭാര്യ അഞ്ജുബാല നോങ്തോംബമിനൊപ്പം

  • Last Updated :
  • Share this:
    മണിപ്പൂരിൽ ഭാരതീയ ജനതാ പാർട്ടിയുടെ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി എൻ. ബിരേൻ സിംഗും (N. Biren Singh) കാരണമാണെന്ന് രാജ്കുമാർ ഇമോ സിംഗ് പറഞ്ഞു. ജനങ്ങളുടെ തിരഞ്ഞെടുപ്പായതിനാൽ തന്റെ ഭാര്യാപിതാവ് കൂടിയായ ബിരേൻ സിംഗ് വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് സഗോൽബന്ദ് മണ്ഡലം എംഎൽഎ രാജ്‌കുമാർ. 2500 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തന്റെ സീറ്റ് സംരക്ഷിച്ച ശേഷം രാജ്കുമാർ ന്യൂസ് 18-നോട് സംസാരിച്ചത്തിന്റെ പ്രസക്ത ഭാഗങ്ങൾ.

    കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് മാറിയ അവസാനത്തെ ആളുകളിൽ ഒരാളെന്ന നിലയിൽ ഇന്ന് എന്താണ് തോന്നുന്നത്?

    സഗോൽബന്ദ് മണ്ഡലത്തിൽ ഞാൻ മൂന്ന് തവണ വിജയിച്ചിട്ടുണ്ട്... ഇവിടെയുള്ള ജനങ്ങളോടും ഞങ്ങളുടെ പാർട്ടിയോടും കേന്ദ്ര നേതാക്കളോടും ഞാൻ നന്ദിയുള്ളവനാണ്.

    താങ്കൾക്ക് ആരാണ് മുഖ്യമന്ത്രിയാവേണ്ടത്?

    ഈ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അവകാശപ്പെട്ടതാണ്, അതുപോലെതന്നെ നമ്മുടെ ഇപ്പോഴത്തെ മുഖ്യമന്ത്രിക്കും. ഞാൻ മാത്രമല്ല, മണിപ്പൂരിലെ എല്ലാവരും അദ്ദേഹം മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു. അവർക്കെല്ലാം ബീരേൻ സിംഗ് വേണം. സംസ്ഥാനത്തിന് വേണ്ടി അദ്ദേഹം എന്താണ് ചെയ്തതെന്ന് എല്ലാവർക്കും അറിയാം. ഞങ്ങൾ എല്ലാവരും അദ്ദേഹത്തെ മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നു, കേന്ദ്രവും അത് ആഗ്രഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

    AFSPA ന് എന്ത് സംഭവിക്കും?

    ഞങ്ങൾ അക്കാര്യത്തിൽ ശ്രദ്ധിക്കും. 100 ശതമാനം നീക്കം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ നാമെല്ലാവരും ചേർന്ന് ഒരു അന്തരീക്ഷം സൃഷ്ടിക്കും.

    താങ്കൾക്ക് മന്ത്രിസ്ഥാനം ലഭിച്ചാൽ?

    ബിരേൻ സിംഗ് മുഖ്യമന്ത്രിയാകണം. എനിക്ക് സ്ഥാനമാണങ്ങളൊന്നും വേണ്ട. പാർട്ടി എന്ത് തീരുമാനമെടുത്താലും, അത് ഏത് രീതിയിലായാലും അതനുസരിച്ച് പ്രവർത്തിക്കും.

    മണിപ്പൂർ നിയമസഭയിൽ കേവല ഭൂരിപക്ഷം നേടുന്നതിന് 89%-ത്തിലധികം വോട്ടിംഗ് നേടി, അഞ്ച് വർഷം മുമ്പത്തേതിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം സർക്കാർ രൂപീകരിക്കാൻ ബിജെപി തയാറെടുക്കുകയാണ്.

    2016ലും 2021ലും നടന്ന രണ്ട് ശ്രമങ്ങളിലും അയൽസംസ്ഥാനമായ അസമിൽ പാർട്ടിക്ക് നേടാനാകാത്ത നേട്ടമാണ് മണിപ്പൂരിൽ ഇക്കുറി ഉണ്ടായത്. 60ൽ 32 സീറ്റും ബി.ജെ.പി. നേടി. കഴിഞ്ഞ അഞ്ച് വർഷമായി കൂടെയുള്ള നാഗാ പീപ്പിൾസ് ഫ്രണ്ടിനെ പങ്കാളിയായി നിലനിർത്തുമെന്ന് പാർട്ടി സൂചന നൽകിയെങ്കിലും മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടിയുമായി (എൻപിപി) സഖ്യം ചേരില്ലെന്നും തീരുമാനിച്ചു. എൻ.പി.പി. പിന്തുണയോടെ 2017 ൽ സംസ്ഥാനത്ത് ബി.ജെ.പി. ആദ്യ സർക്കാർ രൂപീകരിച്ചിരുന്നു.

    Summary: Manipur MLA and son-in-law of Biren Singh, Rajkumar Imo Singh, expressed his wish to have Biren Singh return as the Chief Minister of Manipur for the second term. BJP clocked a thumping win registering victory in 32 out of 60 seats
    Published by:user_57
    First published: