ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി വിഷയത്തിലും ദേശീയ പൗരത്വ രജിസ്റ്റർ വിഷയത്തിലും പ്രതിപക്ഷ പാർട്ടികൾ പൊതുജനത്തെ വഴി തെറ്റിക്കുകയാണെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്. ഡൽഹിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജ് നാഥ് സിംഗ്.
പൗരത്വ നിയമഭേദഗതിയുടെ പേരിൽ ആരുടെയും പൗരത്വ അവകാശങ്ങൾ കവർന്നെടുക്കില്ലെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.
പൗരത്വ നിയമഭേദഗതിയെ കൂട്ടു പിടിച്ച് ചിലർ രാഷ്ട്രീയം കളിക്കുകയാണ്. എന്നാൽ, അവരെ വിജയിക്കാൻ ഞങ്ങൾ അനുവദിക്കില്ലെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.