ശ്രീനഗർ: പാക് അധിനിവേശ കശ്മീരും ഗില്‍ഗിത്തും പാകിസ്ഥാന്‍ അനധികൃതമായാണ് കൈവശം വെച്ചിരിക്കുന്നതെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്. സ്വന്തം പൗരന്‍മാര്‍ക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ പാകിസ്ഥാന്‍ ശ്രദ്ധ ചെലുത്തണമെന്നും ലഡാക്ക് സന്ദര്‍ശനത്തിനിടെ രാജ് നാഥ് സിംഗ് പറഞ്ഞു.
ജമ്മു കശ്മീരീന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് രാജ് നാഥ് സിംഗ് ലഡാക്കിൽ എത്തുന്നത്. ലഡാക്കിലെ വികസനത്തിനായി ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കേണ്ടത് ആവശ്യമായിരുന്നു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും പാക് അധീന കാശ്മീരും ഗില്‍ഗിത്തും പാകിസ്ഥാന്‍ അനധികൃതമായാണ് കൈവശം വെച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കശ്മീരിന് മേല്‍ പാകിസ്ഥാന് യാതൊരു അവകാശവുമില്ലെന്നും രാജ് നാഥ് സിംഗ് പറഞ്ഞു.
അതേസമയം, ജമ്മു കശ്മീരില്‍ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗം യൂസഫ് തരിഗാമിയെ സന്ദർശിക്കാൻ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കശ്മീരിൽ എത്തി. സുപ്രീംകോടതിയുടെ അനുമതി ലഭിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കശ്മീരിൽ വീട്ടുതടങ്കലിൽ കഴിയുന്ന യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കും. തിരികെ ഡല്‍ഹിയില്‍ എത്തിയ ശേഷം യൂസഫ് തരിഗാമിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് യെച്ചൂരി സുപ്രീംകോടതിയില്‍ സത്യവാങ് മൂലം നല്‍കുമെന്ന് യെച്ചൂരി പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.