• HOME
  • »
  • NEWS
  • »
  • india
  • »
  • 'മ​ത്സ​രി​ക്കാ​നി​ല്ല; പടമോ പേരോ ഉപയോഗിക്കരുത്; തമിഴകത്തിന് വെള്ളം തരുന്നവർക്ക് വോട്ട്': ര​ജ​നി​കാ​ന്ത്

'മ​ത്സ​രി​ക്കാ​നി​ല്ല; പടമോ പേരോ ഉപയോഗിക്കരുത്; തമിഴകത്തിന് വെള്ളം തരുന്നവർക്ക് വോട്ട്': ര​ജ​നി​കാ​ന്ത്

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ര​ജ​നി​കാ​ന്ത്

rajani

rajani

  • Share this:
    ചെ​ന്നൈ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് തുറന്ന് പറഞ്ഞ് സ്റ്റൈ​ൽ​മ​ന്ന​ൻ ര​ജ​നി​കാ​ന്ത്. എന്നാൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ ആ​രെ​യും പി​ന്തു​ണ‍​യ്ക്കി​ല്ലെ​ന്നും ആ​രും ത​ന്‍റെ ചി​ത്ര​മോ പാ​ർ​ട്ടി​യു​ടെ ലോ​ഗോ​യോ പ്ര​ച​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ര​ജ​നി​കാ​ന്ത് പ​റ​ഞ്ഞു.

    2019ലെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ന്‍റെ പാ​ർ​ട്ടി മ​റ്റ് ഒ​രു പാ​ർ​ട്ടി​ക​ളെ​യും പി​ന്തു​ണ​യ്ക്കി​ല്ല. അ​തു​കോ​ണ്ട് ത​ന്നെ ത​ന്‍റെ ചി​ത്ര​മോ പാ​ർ​ട്ടി​യു​ടെ കൊ​ടി​യോ ലോ​ഗോ​യോ പ്ര​ച​ര​ണ​ത്തി​ന് ഒ​രു പാ​ർ​ട്ടി​യും ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെന്നും രജനികാന്ത് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

    Also read: 'കാണാന്‍ വാശിപിടിക്കരുത്, പെട്ടി തുറക്കാനാകില്ല' വസന്തകുമാറിന്റെ മൃതദേഹവുമായെത്തിയ ഉദ്യോഗസ്ഥന്‍

    ത​മി​ഴ്നാ​ട് നേ​രി​ടു​ന്ന പ്ര​ധാ​ന​പ്ര​ശ്നം ജ​ല​ക്ഷാ​മ​മാ​ണ്. ഇ​തു പൂർണമായി പ​രി​ഹ​രി​ക്കു​മെ​ന്ന് ഏത് പാർട്ടി ഉ​റ​പ്പ് ന​ൽ​കു​ന്നോ,​ അവ​ർ​ക്ക് വോ​ട്ട് ചെ​യ്യു​മെ​ന്നും രജനികാന്ത് അ​റി​യി​ച്ചു.
    First published: