ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. പ്രതിപക്ഷ ബഹളത്തെതുടര്ന്ന രാജ്യസഭ ബുധനാഴ്ച വരെ പിരിഞ്ഞു. നേരത്തെ ബില്‍ പരിഗണിക്കുന്നതിന് മുമ്പ് തന്നെ സെലക്ട് കമ്മിറ്റിക്ക് വിടണം എന്ന് ആവശ്യപ്പെട്ട് ഇടത് എംപിമാര്‍ രാജ്യസഭാ അധ്യക്ഷന്‍ കത്ത് കൈമാറിയിരുന്നു.
ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതേ ആവശ്യവമായി ഭരണ കക്ഷിയായ ജെഡിയു രംഗത്തെത്തിയതും സര്‍ക്കാരിന് തിരിച്ചടിയായി.
ബില്‍ രാജ്യസഭയില്‍ പരാജയപ്പെടുത്താനാണ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. നേരത്തെ എഐഎഡിഎംകെ എംപിമാരുടെ പ്രതിഷേധത്തേ തുടര്‍ന്ന് രാജ്യസഭ നിര്‍ത്തിവെച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.