Rajya Sabha Election LIVE | ആന്ധ്രയിൽ YSRCPക്ക് 4 സീറ്റിൽ ജയം; രാജസ്ഥാനിൽ 2 സീറ്റിൽ കോൺഗ്രസ്

Rajya Sabha Election LIVE Updates : കെ.സി വേണുഗോപാല്‍ രാജ്യസഭയിലേക്ക്

  • News18 Malayalam
  • | June 19, 2020, 19:23 IST
    facebookTwitterLinkedin
    LAST UPDATED 2 YEARS AGO

    AUTO-REFRESH

    HIGHLIGHTS

    18:28 (IST)

    ആന്ധ്രയിൽ നാല് വോട്ട് അസാധു

    ആന്ധ്രാപ്രദേശിൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ നാലു വോട്ടുകൾ അസാധു. മൂന്നു ടിഡിപി വിമത എംഎൽഎമാർ തങ്ങളുടെ വോട്ട് അസാധുവാക്കി. ആകെയുള്ള 175 വോട്ടിൽ 173 എണ്ണമാണ് പോൾ ചെയ്തത്. നാലു അസാധു വോട്ടുകളും ടിഡിപി എംഎൽഎമാരുടെ വകയാണ്.  

    18:21 (IST)

    മേഘാലലയിൽ എൻപിപി സ്ഥാനാർഥിക്ക് വിജയം 

    18:14 (IST)

    രാഷ്ട്രീയ അസ്ഥിരത തുടരുന്ന  മണിപ്പൂരിൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം. മൂന്ന് കോൺഗ്രസ് വിമത എംഎൽഎമാരെ വോട്ട് ചെയ്യാൻ നിയമസഭാ സ്പീക്കർ അനുവദിക്കുകയായിരുന്നു. ഈ മൂന്നുപേരെയും നിയമസഭയിൽ പ്രവേശിക്കുന്നതിൽ നിന്ന് ഹൈക്കോടതി നേരത്തെ വിലക്കിയിരുന്നു. 

    12:47 (IST)


    ഭോപ്പാൽ കോൺഗ്രസ് എംഎൽഎ കുനാൽ ചൗധരി ഉച്ചയ്ക്ക് ഒന്നരയ്ക്ക് വോട്ട് രേഖപ്പെടുത്തും. ചൗധരിക്ക് നേരത്തെ കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. പിപിഇ കിറ്റ് ധരിച്ച് ആംബുലൻസിലാണ് എത്തുക. എല്ലാ അംഗങ്ങളും വോട്ട് ചെയ്ത ശേഷം അദ്ദേഹം വോട്ട് രേഖപ്പെടുത്തും.

    11:52 (IST)
    11:52 (IST)
    Rajya Sabha Election LIVE Updates : രാഷ്ട്രീയ അസ്ഥിരത തുടരുന്ന  മണിപ്പൂരിൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം. മൂന്ന് കോൺഗ്രസ് വിമത എംഎൽഎമാരെ വോട്ട് ചെയ്യാൻ നിയമസഭാ സ്പീക്കർ അനുവദിക്കുകയായിരുന്നു. ഈ മൂന്നുപേരെയും നിയമസഭയിൽ പ്രവേശിക്കുന്നതിൽ നിന്ന് ഹൈക്കോടതി നേരത്തെ വിലക്കിയിരുന്നു. രാജിവെച്ച്  മൂന്ന് ബിജെപി എംഎൽഎമാര്‍ വോട്ട് ചെയ്തില്ല. സർക്കാരിനുള്ള പിന്തുണ പിൻവലിച്ച നാല് എൻപിപി എംഎൽഎമാരും വോട്ട് ചെയ്തു. തൃണമൂൽ കോൺഗ്രസിന്റെ ഏക എംഎൽഎ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

    ആന്ധ്രാപ്രദേശിൽ നാലു സീറ്റുകളിലും വൈഎസ്ആർ കോണ്‍ഗ്രസ് പാർട്ടി വിജയിച്ചു. മേഘാലയിൽ നാഷണൽ പീപ്പിൾസ് പാർട്ടി സ്ഥാനാർഥിയായ ഡബ്ല്യു ആർ ഖർലുഖി വിജയിച്ചു. മുഖ്യമന്ത്രി കോൺറാഡ് സാങ്മ അദ്ദേഹത്തെ അഭിനന്ദിച്ചു. രാജസ്ഥാനിൽ രണ്ട് സീറ്റിൽ കോൺഗ്രസും ഒരു സീറ്റിൽ ബിജെപി സ്ഥാനാർഥിയും ജയിച്ചു. എഐഎസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും ജയിച്ചവരിൽ ഉൾപ്പെടുന്നു.

    ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് നാല് വീതവും മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും മൂന്ന് വീതം സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. ഇതിനു പുറമെ, ഝാര്‍ഖണ്ഡിലെ രണ്ട് സീറ്റുകളിലേക്കും മേഘാലയ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ നിന്നുള്ള 55 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് . ഇതില്‍ പത്ത് സംസ്ഥാനങ്ങളിലെ 37 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.