നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ബോൾസൊനാരോ വേണ്ട: ബിനോയ് വിശ്വം റിപ്പബ്ലിക്ക് ദിനാഘോഷം ബഹിഷ്കരിക്കും

    ബോൾസൊനാരോ വേണ്ട: ബിനോയ് വിശ്വം റിപ്പബ്ലിക്ക് ദിനാഘോഷം ബഹിഷ്കരിക്കും

    പ്രതിഷേധത്തിന്റെ ഭാഗമായി 71-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ പാർലമെന്റ് അംഗമെന്ന നിലയിൽ പങ്കെടുക്കാനുള്ള മോദി ഗവൺമെന്റിന്റെ ക്ഷണം താൻ നിരസിക്കുകയാണെന്ന് ബിനോയ് അറിയിച്ചു

    BINOY VISWAM

    BINOY VISWAM

    • Share this:
      ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ മുഖ്യാതിഥിയായി ബ്രസീലിയൻ പ്രസിഡന്റ് ജെയർ മെസിയാസ് ബോൾസൊനാരോയെ ക്ഷണിച്ചതിൽ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് സിപിഐ നേതാവും രാജ്യസഭാ അംഗവുമായ ബിനോയ് വിശ്വം. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം വളരെയധികം അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും അവസരമായ റിപ്പബ്ലിക്ക് ദിനാഘോഷത്തിലേക്ക് ബോൾസോനാരോയെ മുഖ്യാതിഥിയായി ക്ഷണിച്ചുവെന്നത് തനിക്ക് കടുത്ത വേദന സൃഷ്ടിച്ചതായി ബിനോയ് പ്രധാനമന്ത്രിക്കയച്ച കത്തിൽ പറഞ്ഞു.

      Also Read- 'CAAയെ അനുകൂലിച്ച ഓച്ചിറയിലെ ചായക്കടക്കാരന് ബഹിഷ്‌കരണം'; വീണ്ടും ട്വീറ്റുമായി ശോഭ കരന്തലജ

      വർഗീയത, സ്ത്രീവിരുദ്ധത, മനുഷ്യവിരുദ്ധത, വിവേചനം എന്നീ ആരോപണങ്ങളാൽ കളങ്കിതനായ ഒരു നേതാവിനെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി ക്ഷണിച്ചത് അമ്പരപ്പിക്കുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ നമ്മൾ ആഘോഷിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ധാർമ്മികതയ്ക്ക് വിരുദ്ധമാണ് ബ്രസീലിലും ആഗോളതലത്തിലും ബോൾസോനാരോയുടെ നടപടികളെന്നും ബിനോയ് ആരോപിച്ചു. ആമസോൺ മഴക്കാടുകൾ രണ്ട് മാസത്തിലേറെ കത്തിയപ്പോൾ നിഷ്ക്രിയനായി നോക്കിനിന്ന പ്രസിഡന്റ് ബോൾസോനാരോയെ അപലപിക്കാൻ ഇന്ത്യ തയ്യാറാകണം.

      രാജ്യത്തെ കരിമ്പ്‌ കർഷകരെ സഹായിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ പേരിൽ ഇന്ത്യയ്ക്ക് എതിരെ ഉപരോധം ഏർപ്പെടുത്താൻ ഡബ്ല്യുടിഒയിൽ വാദിച്ചയാളാണ് ബോൾസോനാരോ. ആ പ്രവർത്തികൾ മോദി സർക്കാർ മറന്നതിൽ താൻ ഖേദിക്കുന്നു ബിനോയ് കത്തിൽ പറഞ്ഞു. രാജ്യത്തെ കരിമ്പുകൃഷിക്കാരായ അഞ്ചു കോടിയിലധികം കുടുംബങ്ങളുടെ ഉപജീവനത്തിന് നേരേയുള്ള ഭീഷണിയാണ് ബോൾസൊനാരോയുടെ നടപടികൾ . ആ നിലയ്ക്കുള്ള പ്രതിഷേധത്തിന്റെ ഭാഗമായി, 71-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ പാർലമെന്റ് അംഗമെന്ന നിലയിൽ പങ്കെടുക്കാനുള്ള മോദി ഗവൺമെന്റിന്റെ ക്ഷണം താൻ നിരസിക്കുകയാണെന്ന് ബിനോയ് അറിയിച്ചു.

      സിപിഐ യുടെ ഏക രാജ്യസഭാംഗമാണ് ബിനോയ് വിശ്വം.
      Published by:Rajesh V
      First published:
      )}