നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Breaking: കശ്മീർ വിഭജന ബിൽ രാജ്യസഭ പാസാക്കി

    Breaking: കശ്മീർ വിഭജന ബിൽ രാജ്യസഭ പാസാക്കി

    61നെതിരെ 125 വോട്ടുകൾക്കാണ് ബിൽ പാസായത്

    രാജ്യസഭയിൽ അമിത് ഷാ സംസാരിക്കുന്നു

    രാജ്യസഭയിൽ അമിത് ഷാ സംസാരിക്കുന്നു

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: കശ്മീരിനെ വിഭജിക്കാനുള്ള ബിൽ രാജ്യ സഭ പാസാക്കി. ബില്ലിനെ അനുകൂലിച്ച് 125 പേർ വോട്ട് ചെയ്തപ്പോൾ 61 പേർ എതിർത്തു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന പ്രമേയവും രാജ്യസഭ നേരത്തെ പാസാക്കിയിരുന്നു.

      ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞത് താത്കാലികമാണെന്നും പൂർണമായി സമാധാനം പുനഃസ്ഥാപിച്ചശേഷം പദവി തിരിച്ചുനൽകുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ബില്ലിൻമേൽ നടന്ന ചർച്ചയിൽ വ്യക്തമാക്കി. കശ്മീരിലെ രക്തചൊരിച്ചിൽ ഒഴിവാക്കാൻ വേണ്ടിയാണ് 370ാം വകുപ്പ് എടുത്തു കളയുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

      ജമ്മു കാശ്മീരിന്റെ വളർച്ചയ്ക്കല്ല ഭീകരതയുടെ വളർച്ചയ്ക്കായാണ് 370ാം വകുപ്പ് ഉപയോഗപ്പെടുത്തിയത്. മേഖലയിലെ അഴിമതിയും ദാരിദ്ര്യവും ഇതിലൂടെ വർധിക്കുകയാണ് ചെയ്തതെന്നും കാശ്മീർ ബില്ലിലെ ചർച്ചകൾക്ക് രാജ്യസഭയിൽ മറുപടി പറയവെ അമിത് ഷാ ചൂണ്ടിക്കാട്ടി.
      First published:
      )}