വിവരാവകാശ നിയമ ഭേദഗതി രാജ്യസഭയും പാസാക്കി; കോണ്‍ഗ്രസ് ഇറങ്ങിപ്പോയി

പുതിയ നിയമഭേദഗതി പ്രകാരം കേന്ദ്ര- സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരുടെ നിയമന കാലാവധി ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കും.

news18
Updated: July 25, 2019, 10:46 PM IST
വിവരാവകാശ നിയമ ഭേദഗതി രാജ്യസഭയും പാസാക്കി; കോണ്‍ഗ്രസ് ഇറങ്ങിപ്പോയി
പാർലമെന്റ്
  • News18
  • Last Updated: July 25, 2019, 10:46 PM IST
  • Share this:
ന്യൂഡല്‍ഹി: നാടകീയതയ്ക്കൊടുവിൽ വിവരാവകാശ നിയമ ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനും ബഹളത്തിനുമിടയിലാണ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലാതിരുന്ന രാജ്യസഭയിലും ബില്‍ പാസായത്. പ്രതിപക്ഷ പാര്‍ട്ടികളായ ഡി.എം.കെ, ടി.ആര്‍.എസ്,
വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ബി.ജെ.ഡി അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചു.

കേന്ദ്ര- സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരുടെ കാലാവധി, ശമ്പളം തുടങ്ങിയവ സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത് അടക്കമുള്ള വ്യവസ്ഥകള്‍ അടങ്ങിയ ബില്ലാണ് ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയും പാസാക്കിയത്.

ബില്‍ പാസാക്കാന്‍ മതിയായ അംഗബലം ഇല്ലാത്തതിനാല്‍ രാജ്യസഭയില്‍ പരാജയപ്പെടുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ എന്‍ഡിഎയ്ക്ക് പുറത്തുള്ള കക്ഷികളെ കൂട്ടുപിടിച്ച് ബില്‍ പാസാക്കാനുള്ള ബി.ജെ.പിയുടെ നീക്കം വിജയിക്കുകയായിരുന്നു.

അതേസമയം ബില്‍ വിവരാവകാശ കമ്മീഷന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചില്ല. വോട്ടെടുപ്പ് തുടങ്ങുന്നതിന് മുമ്പ് കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധവുമായി സഭ വിട്ടിറിങ്ങി.

2005 ലെ വിവരാവകാശ നിയമത്തിന്റെ 13, 16 വകുപ്പുകളാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. പുതിയ നിയമഭേദഗതി പ്രകാരം കേന്ദ്ര- സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരുടെ നിയമന കാലാവധി ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കും.

Also Read മുത്തലാഖ് ബില്‍ ലോക്സഭ പാസാക്കി; കോണ്‍ഗ്രസ്, തൃണമൂല്‍, ജെ.ഡി.യു അംഗങ്ങള്‍ ഇറങ്ങിപ്പോയി

First published: July 25, 2019, 10:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading