• HOME
  • »
  • NEWS
  • »
  • india
  • »
  • ആറ് സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്

ആറ് സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്

ഗുജറാത്തിലെ രണ്ടും ഒഡിഷയിലെ മൂന്നും ബിഹാറിലെ ഒരുസീറ്റിലേക്കുമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക

പാർലമെന്‍റ്

പാർലമെന്‍റ്

  • Last Updated :
  • Share this:
    ന്യൂഡൽഹി: ആറ് സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്. ഗുജറാത്തിലെ രണ്ടും ഒഡിഷയിലെ മൂന്നും ബിഹാറിലെ ഒരുസീറ്റിലേക്കുമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക. ഗുജറാത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ജെ എം താക്കോറുമാണ് ബിജെപി സ്ഥാനാര്‍ത്ഥികൾ. ചന്ദ്രിക ചുദസമ, ഗൗരവ് പാണ്ഡ്യ എന്നിവരാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ.

    ഗുജറാത്തിൽ രണ്ടായി തെരഞ്ഞെടുപ്പ് നടത്തുന്നതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് സുപ്രീം കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു. ഒഡിഷയിൽ നിന്ന് ബിജെഡിയിടെ സസ്മിത് പത്ര, അമർ പട്നായ്ക്ക് എന്നിവരും ബിജെപിയുടെ അശ്വിനി വൈഷ്ണവും തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. ബിഹാറിൽ നിന്ന് കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാൻ രാജ്യസഭയിലെത്തും.

    First published: