• HOME
  • »
  • NEWS
  • »
  • india
  • »
  • യുഎപിഎ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി; പ്രതിപക്ഷ ആവശ്യം വോട്ടിനിട്ട് തള്ളി

യുഎപിഎ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി; പ്രതിപക്ഷ ആവശ്യം വോട്ടിനിട്ട് തള്ളി

വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ ബില്ലിനെ എതിര്‍ത്തില്ല.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ന്യൂഡൽഹി: വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാൻ വ്യവസ്ഥ ചെയ്യുന്ന യുഎപിഎ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം വോട്ടിനിട്ട് തള്ളി. ഭീകരവാദത്തെ ചെറുക്കുന്നതില്‍ രാജ്യം വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

    വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ ബില്ലിനെ എതിര്‍ത്തില്ല. മറ്റ് രാജ്യങ്ങള്‍ നേരത്തെ നടപ്പിലാക്കിയ കാര്യങ്ങളാണ് ഇന്ത്യ ഇപ്പോള്‍ നടത്തുന്നതെന്ന് ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

    വ്യക്തികളും ഭീകരവാദത്തില്‍ ഏര്‍പ്പെടുന്നുണ്ട്. അതിനാലാണ് പുതിയ ഭേദഗതി കൊണ്ടുവരുന്നത്. എന്നാല്‍, നിയമം ദുരുപയോഗം ചെയ്യില്ല. നാല് ഘട്ടങ്ങളിലായുള്ള പരിശോധനയ്ക്ക് ശേഷമാകും വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കുകയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

    വിദ്യാർത്ഥിനിയെ നിരന്തരമായി ബലാത്സംഗം ചെയ്ത ട്യൂഷൻ ടീച്ചർക്ക് 20 വർഷം തടവ്

    ഊഹാപോഹത്തിന്‍റെ പുറത്തു പോലും വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാന്‍ കഴിയുന്ന ഭേദഗതിയാണ് ബില്ലിലുള്ളതെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. ആരെ വേണമെങ്കിലും എന്‍ഐഎയ്ക്ക് ഭീകരവാദിയാക്കാം. ഭയം കൊണ്ട് രാജ്യത്ത് ആര്‍ക്കും ഉറങ്ങാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകും. എഫ് ഐ ആര്‍, ചാര്‍ജ്ജ് ഷീറ്റ്, വിചാരണ എന്നിവയൊന്നുമില്ലാതെ വ്യക്തികളെ ജയിലിൽ ഇടാമെന്നും കോൺഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു.

    വിപ്പ് നല്‍കാതിരുന്നതിനാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ ബില്ലിനെ പിന്തുണച്ചു. 42നെതിരെ 147 പേരുടെ പിന്തുണയോടെയാണ് ബില്‍ പാസായത്. സി പി എം, സി പി ഐ, മുസ്ലീംലീഗ്, ഡിഎംകെ പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ത്തു. കല്‍ബുര്‍ഗിയെ കൊന്ന സംഘടനയെ സര്‍ക്കാര്‍ ഭീകരവാദ സംഘടനയായി പ്രഖ്യാപിക്കാതിരിക്കുകയും മറ്റുള്ളവരെ പിടികൂടുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് എളമരം കരീം വിമര്‍ശിച്ചു.

    ഭീകരവാദികളായി പ്രഖ്യാപിക്കുന്നവരുടെ സ്വത്തു കണ്ടുകെട്ടല്‍, ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന് അറസ്റ്റിനുള്ള അധികാരം, എന്‍ ഐ എക്ക് കൂടുതല്‍ അധികാരങ്ങള്‍ തുടങ്ങിയ വ്യവസ്ഥകള്‍ ബില്ലിലുണ്ട്. ലോക്‌സഭ നേരത്തെ പാസാക്കിയ ബില്‍ രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ നിയമമായി മാറും.

    First published: