ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര മന്ത്രിമാരെയും ചില മുഖ്യമന്ത്രിമാരെയും സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശിച്ച രാജ്യസഭ സെക്യൂരിറ്റി ഓഫിസര്‍ക്കെതിരേ നടപടി. പാര്‍ലമെന്റിലെ സെക്യൂരിറ്റി ബ്രാഞ്ചിലെ ഡെപ്യൂട്ടി ഡയറക്ടറായ ഉര്‍ജുല്‍ ഹസനെതിരേയാണ് നടപടി.
രാഷ്ട്രീയ നിഷ്പക്ഷത പാലിച്ചില്ല, നിയമ ലംഘനം നടത്തി തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് ഇദ്ദേഹത്തെ രാജ്യസഭ സെക്രട്ടേറിയേറ്റ് സെക്യൂരിറ്റി ഡയറ്ക്ടര് തസ്തികയില്‍ നിന്നു ലോവര്‍ ഗ്രേഡ് സെക്യൂരിറ്റി ഉദ്യോഗസ്ഥനായി തരംതാഴ്ത്തിയത്.
അഞ്ച് വര്‍ഷത്തേക്ക് തരംതാഴ്ത്തിയ ഉത്തരവ് പ്രകാരം ഉര്‍ജുല്‍ ഹസന് ഇത്രയും കാലം ശമ്പള വര്‍ധനവ് ഉണ്ടാകില്ല. ഫെബ്രുവരി 12ന് രാജ്യസഭ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ ഉത്തരവിലാണ് നടപടിയെ കുറിച്ച് വിശദീകരിക്കുന്നത്.
Also Read പ്രവാസി ഭാരതീയ കേന്ദ്രം ഉൾപ്പെടെ 2 കേന്ദ്ര സ്ഥാപങ്ങൾ ഇനി സുഷമ സ്വരാജിന്റെ പേരിൽ അറിയപ്പെടും
ഉര്‍ജുല്‍ ഹസന് ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ച് വെങ്കയ്യ നായിഡു ചെയര്‍മാനായ സഭ ഇദ്ദേഹത്തിനെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു രാജ്യസഭാ ജീവനക്കാരനെതിരേ സാമൂഹിക മാധ്യമങ്ങളിലെ പരാമര്‍ശത്തിന്റെ പേരില്‍ നടപടിയുണ്ടാകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Rajyasabha, Social Media post