അയോധ്യ: ശിലാസ്ഥാപനം ഫെബ്രുവരി 21 നെന്ന് പ്രഖ്യാപനം
അഞ്ഞൂറിലേറെ സന്യാസിമാര്‍ ഇതിനായി അയോധ്യയിലേക്ക് മാര്‍ച്ചു നടത്തുമെന്ന് ബദരീനാഥ് ജ്യോതിര്‍ മഠാധിപതി സ്വരൂപാനന്ദ സരസ്വതി
news18
Updated: January 30, 2019, 10:18 PM IST

ayodhya temple
- News18
- Last Updated: January 30, 2019, 10:18 PM IST
ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഫെബ്രവരി 21ന് ശിലാസ്ഥാപനം നടത്തുമെന്ന് പ്രഖ്യാപനം. സ്വരൂപാനന്ദ സരസ്വതിയുടെ നേതൃത്വത്തിലുള്ള 500 ല്‍ അധികം സന്യാസികളാണ് ഇതിനായി പ്രമേയം പാസാക്കിയത്. അലഹാബാദില്‍ നടക്കുന്ന കുംഭ മേളയ്ക്കിടെയാണ് ഇവര്‍ യോഗം ചേര്‍ന്ന് തീരുമാനം പ്രഖ്യാപിച്ചത്.
അഞ്ഞൂറിലേറെ സന്യാസിമാര്‍ ഇതിനായി അയോധ്യയിലേക്ക് മാര്‍ച്ചു നടത്തുമെന്ന് ബദരീനാഥ് ജ്യോതിര്‍ മഠാധിപതി സ്വരൂപാനന്ദ സരസ്വതി പ്രഖ്യാപിച്ചു. 'രാമക്ഷേത്രത്തിനായി ജീവന് നല്‍കാനും തയാറാണ്. രാമക്ഷേത്രത്തിനായുള്ള അവസാന പോരാട്ടത്തിന് സമയമായിരിക്കുന്നു. ഇനി ഇക്കാര്യത്തില്‍ ഹിന്ദു സമൂഹത്തിനു ആരുടെ മുന്നിലും കാത്തു നില്ക്കാന് കഴിയില്ല' സ്വരൂപാനന്ദ സരസ്വതി പറഞ്ഞു. Also Read: രാമക്ഷേത്രം എത്രയും വേഗം നിർമിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധം: അമിത് ഷാ
ആര്‍എസ്എസിനെ എതിര്‍ക്കുന്ന സന്യാസികളുടെ നേതാവായി സ്വരൂപാനന്ദ സരസ്വതിയെ ഉയര്‍ത്തിക്കാട്ടിയാണ് രാമക്ഷേത്ര നിര്‍മാണത്തിനുള്ള നീക്കം. ആര്‍എസ്എസ് ക്ഷേത്ര നിര്‍മ്മാണം ആവശ്യപ്പെടുന്നതല്ലാതെ ആത്മാര്‍ത്ഥമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് ഇവരുടെ വാദം.
Dont Miss: വിധി ന്യായങ്ങള്‍ക്ക് രാഷ്ട്രീയ നിറം നല്‍കുന്നത് കോടതിയലക്ഷ്യമെന്ന് സുപ്രീംകോടതി ജഡ്ജി
നേരത്തെ അയോധ്യയില്‍ എത്രയും വേഗം രാമക്ഷേത്രം നിര്‍മിക്കാന്‍ ബിജെപി പ്രതിജ്ഞബന്ധമാണെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷായും പറഞ്ഞിരുന്നു. 42 ഏക്കര്‍ഭൂമി തിരികെ ലഭിക്കുന്നതായാണ് സുപ്രീംകോടതിയില്‍ പോയത്. അതേസമയം, സുപ്രീംകോടതിയില്‍ കോണ്‍ഗ്രസിന്റെ അഭിഭാഷകര്‍ കേസ് വൈകിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കാണ്‍പൂരില്‍ പറഞ്ഞിരുന്നു.
അഞ്ഞൂറിലേറെ സന്യാസിമാര്‍ ഇതിനായി അയോധ്യയിലേക്ക് മാര്‍ച്ചു നടത്തുമെന്ന് ബദരീനാഥ് ജ്യോതിര്‍ മഠാധിപതി സ്വരൂപാനന്ദ സരസ്വതി പ്രഖ്യാപിച്ചു. 'രാമക്ഷേത്രത്തിനായി ജീവന് നല്‍കാനും തയാറാണ്. രാമക്ഷേത്രത്തിനായുള്ള അവസാന പോരാട്ടത്തിന് സമയമായിരിക്കുന്നു. ഇനി ഇക്കാര്യത്തില്‍ ഹിന്ദു സമൂഹത്തിനു ആരുടെ മുന്നിലും കാത്തു നില്ക്കാന് കഴിയില്ല' സ്വരൂപാനന്ദ സരസ്വതി പറഞ്ഞു.