• HOME
 • »
 • NEWS
 • »
 • india
 • »
 • Ram Temple | രാമക്ഷേത്രം: സൂപ്പർ സ്ട്രക്ചറിന്റെ നിർമാണം ഉടൻ; അടിത്തറയുടെ നിർമാണം അവസാന ഘട്ടത്തിൽ

Ram Temple | രാമക്ഷേത്രം: സൂപ്പർ സ്ട്രക്ചറിന്റെ നിർമാണം ഉടൻ; അടിത്തറയുടെ നിർമാണം അവസാന ഘട്ടത്തിൽ

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനുള്ള സംഭാവന ക്യാംപെയിനിലൂടെ 2000 കോടിയോളം രൂപ ലഭിച്ചുവെന്ന് കഴിഞ്ഞ വർഷം റിപ്പോർട്ടുകൾ വന്നിരുന്നു.

 • Share this:
  അയോധ്യയിലെ രാമക്ഷേത്രത്തിന്റെ (Ram Temple) സൂപ്പർ സ്ട്രക്ചറിന്റെ (super structure) അന്തിമ നിർമാണം ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ആഗസ്റ്റിൽ അടിത്തറയുടെ നിർമാണം പൂർത്തിയാക്കിയ ശേഷമായിരിക്കും സൂപ്പർ സ്ട്രക്ചറിന്റെ നിർമാണത്തിലേക്കു കടക്കുക. ഫെബ്രുവരിയിലാണ് ​ഗ്രാനൈറ്റ് സ്റ്റോൺ കൊണ്ടുള്ള അടിത്തറയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

  ''അടിത്തറയുടെ നിർമാണം ഘട്ടംഘട്ടമായി പൂർത്തീകരിക്കുന്നതോടെ സൂപ്പർ സ്ട്രക്ചറിന്റെ നിർമാണം ഉടൻ ആരംഭിക്കും. രാജസ്ഥാൻ ബൻസി പഹാർപൂർ കല്ലിൽ ആയിരിക്കും സൂപ്പർ സ്ട്രക്ചർ കൊത്തിയെടുക്കുക. കൊത്തുപണി തുടങ്ങിക്കഴിഞ്ഞു. ഇതുവരെ 75,000 സ്ക്വയർ ഫീറ്റ് കൊത്തുപണി പൂർത്തിയായി. ഏകദേശം 4.45 ലക്ഷം സി.എഫ്.ടി കല്ലാണ് സൂപ്പർ സ്ട്രക്ചറിന്റെ നിർമാണത്തിനായി ആകെ വേണ്ടത്'', ഔദ്യോഗിക വൃത്തം അറിയിച്ചു. ഗർഭഗൃഹത്തിലെ (വിശുദ്ധമന്ദിരം) സ്തംഭം പൂർത്തിയായതായും അധികൃതർ പറഞ്ഞു.

  ''ഏകദേശം 17,000 കല്ലുകൾ സ്തംഭത്തിന്റെ നിർമാണത്തിനായി ഉപയോഗിക്കുന്നുണ്ട്. കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് നല്ല നിലവാരമുള്ള കരിങ്കല്ല് വാങ്ങിയിട്ടുണ്ട്. കണ്ടെയ്‌നർ കോർപ്പറേഷൻ ഓഫ് ഇന്ത്യയും റെയിൽവേ മന്ത്രാലയവും അയോധ്യയിലേക്ക് ഗ്രാനൈറ്റ് വേഗത്തിൽ നീക്കാൻ പൂർണ പിന്തുണ നൽകി'', അധികൃതർ കൂട്ടിച്ചേർത്തു.

  Also Read- 'ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം സംരക്ഷിക്കണം; നിസ്‌കാരം തടസ്സപ്പെടുത്തരുത്'; സുപ്രീംകോടതി

  തീർഥാടകരുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്ത് സൂക്ഷ്മപരിശോധനക്കു ശേഷമാകും പാർക്കോട്ടയുടെ (parkota) അടിത്തറയുടെ രൂപകൽപയെന്നും അധികൃതർ പറഞ്ഞു.

  തീർത്ഥാടന ഫെസിലിറ്റേഷൻ സെന്ററുമായി ബന്ധപ്പെട്ട നിർമാണമാണ് മറ്റൊരു പ്രധാന പ്രവർത്തനം. തീർഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഇത് ആവശ്യമാണെന്ന ധാരണയോടെയാണ് വിശാലമായ രൂപരേഖയ്ക്ക് അന്തിമരൂപം നൽകുന്നത്. ഈ സമുച്ചയത്തിനുള്ളിലെ യൂട്ടിലിറ്റി സേവനങ്ങളെക്കുറിച്ചും പ്രത്യേകം ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. റോഡുകൾ, റെയിൽവേ മേൽപാലം, ജലം, മലിനജലം എന്നിവയുമായി ബന്ധപ്പെട്ട മാസ്റ്റർ പ്ലാൻ, മിനി സ്‌മാർട്ട് സിറ്റി എന്നിവയും പരിഗണനയിലുണ്ടെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

  ലാർസൻ ആൻഡ് ടൂബ്രോ, ടാറ്റ കൺസൾട്ടിംഗ് എൻജിനീയേഴ്സ്, ബി സോംപുര ആർക്കിടെക്റ്റ് ആൻഡ് ഡിസൈൻ അസോസിയേറ്റ്സ് തുടങ്ങിയ കമ്പനികളിലെ ഉദ്യോഗസ്ഥരുമായി കൺസ്ട്രക്ഷൻ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര അയോധ്യയിൽ അവലോകന യോഗങ്ങൾ നടത്തി.

  അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനുള്ള സംഭാവന ക്യാംപെയിനിലൂടെ 2000 കോടിയോളം രൂപ ലഭിച്ചുവെന്ന് കഴിഞ്ഞ വർഷം റിപ്പോർട്ടുകൾ വന്നിരുന്നു.

  നേരത്തെ സമാജ് വാദി പാർട്ടി രക്ഷാധികാരിയും മുൻ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന്റെ മരുമകളുമായ അപർണ യാദവ് ക്ഷേത്ര നിർമാണത്തിനായി 11 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. രാമക്ഷേത്രത്തിനായി 90 ലക്ഷം രൂപ വിലവരുന്ന ഭൂമി ദാനം ചെയ്യുമെന്ന് മുസ്ലിം വിശ്വാസിയായ ഡോ. മുഹമ്മദ് സമർ ഗസ്നി അടുത്തിടെ പറഞ്ഞിരുന്നു. കാവി വസ്ത്രം ധരിച്ച് ഈദ് പ്രാർത്ഥന ചെയ്ത ഗസ്നി നേരത്തെ വാർത്തകളിൽ ഇടംനേടിയിരുന്നു. ഹിന്ദുക്കൾക്കൊപ്പം മുസ്ലീങ്ങളും പരസ്പരം ആശ്ലേഷിച്ച് മുന്നോട്ട് പോകണമെന്നും ഗസ്‌നി പറഞ്ഞു.
  Published by:Arun krishna
  First published: