അയോധ്യ: രാമ ജന്മഭൂമിയിൽ ക്ഷേത്ര നിർമാണത്തിനുള്ള ശിലാസ്ഥാപനം ഓഗസ്റ്റ് ആദ്യവാരം നടക്കും. ക്ഷേത്ര നിർമാണ കാര്യങ്ങൾ ചർച്ച ചെയ്യാനായി അയോധ്യയിൽ ശനിയാഴ്ച ചേർന്ന ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് യോഗത്തിലാണ് ഭൂമി പൂജയും ശിലാസ്ഥാപനവും ഓഗസ്റ്റിൽ നടത്താൻ തീരുമാനിച്ചത്.
പ്രധാനമന്ത്രിയുടെ സൗകര്യംകൂടി കണക്കിലെടുത്ത് ഓഗസ്റ്റ് മൂന്നിനോ അഞ്ചിനോ ഭൂമി പൂജ നടത്താനാണ് തീരുമാനം. പ്രധാനമന്ത്രിയുടെ സൗകര്യാർഥം ക്ഷേത്ര ശിലാസ്ഥാപനത്തിനായി ഇതിൽ ഏതെങ്കിലും ഒരു തിയതി തെരഞ്ഞെടുക്കാൻ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അന്നുമുതല്‍ ക്ഷേത്ര നിർമാണം ആരംഭിക്കുമെന്നും ട്രസ്റ്റ് അംഗം കാമേശ്വർ ചൗപാൽ വ്യക്തമാക്കി.
രാമക്ഷേത്ര നിർമാണത്തിനായുള്ള ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നത് ഫെബ്രുവരി അഞ്ചിനാണ്. മഴക്കാലത്തിന് ശേഷം രാജ്യത്തെ നാല് ലക്ഷം പ്രദേശങ്ങളിലെ പത്ത് കോടിയോളം കുടുംബങ്ങളിൽനിന്ന് ക്ഷേത്ര നിർമാണത്തിനുള്ള സാമ്പത്തിക സഹായം സ്വീകരിക്കുന്ന കാര്യം ചർച്ച ചെയ്തുവെന്ന് ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപത് റായ് പറഞ്ഞു.
നിർമാണത്തിനാവശ്യമായ എല്ലാ കാര്യങ്ങളും പൂർത്തിയായ ശേഷം മൂന്ന് മുതൽ മൂന്നര വർഷത്തിനുള്ളിൽ ക്ഷേത്ര നിർമാണം പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
TRENDING:പിണറായി സര്‍ക്കാരിനെതിരെയുള്ള ആരോപണം: CPM കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണം; യെച്ചൂരിക്ക് കത്തയച്ച് ചെന്നിത്തല [NEWS]Delhi Rain | നോക്കിനിൽക്കേ വീട് കുത്തൊഴുക്കിൽ തകർന്നടിഞ്ഞു ; ഡൽഹിയിൽ കനത്ത മഴ [NEWS]'എല്ലാ സമ്പാദ്യവും പലിശയ്ക്ക് പണവും എടുത്ത് ഞാൻ നിർമിച്ച സിനിമ; ടിക്കറ്റ് 50 രൂപ; സ്ത്രീകൾ കാണരുത്': നടി ഷക്കീല [PHOTOS]
നേരത്തെ ജൂലായ് രണ്ടിന് ക്ഷേത്ര നിർമാണത്തിനായി ഭൂമി പൂജ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇത് മാറ്റിവെയ്ക്കുകയായിരുന്നു. ഭൂരിഭാഗം ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളും യോഗത്തിൽ പങ്കെടുക്കാൻ അയോധ്യയിലെത്തിയിരുന്നു. മൂന്ന് പേർ വീഡിയോ കോൺഫറൻസിങ് വഴിയും യോഗത്തിൽ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ayodhya, Ayodhya temple, PM narendra modi, Ram temple