നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ബീഫ് കഴിക്കുന്ന ചിത്രം പങ്കുവെച്ചതിനു പിന്നാലെ ഭീഷണികള്‍; രാമചന്ദ്ര ഗുഹ ട്വീറ്റ് പിന്‍വലിച്ചു

  ബീഫ് കഴിക്കുന്ന ചിത്രം പങ്കുവെച്ചതിനു പിന്നാലെ ഭീഷണികള്‍; രാമചന്ദ്ര ഗുഹ ട്വീറ്റ് പിന്‍വലിച്ചു

  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: ബീഫ് കഴിക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയക്ക് ഭീഷണി. ഫോണിലൂടെയും ട്വിറ്ററിലൂടെയും ഭീഷണികള്‍ വന്നതിനു പിന്നാലെ അദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഫോണിലൂടെയും ട്വിറ്ററിലൂടെയുമുള്ള ഭഷണികള്‍ പങ്കുവെച്ചതിനു ശേഷവും ഭീഷണികള്‍ തുടര്‍ന്നതോടെയാണ് അദ്ദേഹം ട്വീറ്റ് പിന്‍വലിക്കാന്‍ നിര്‍ബന്ധിതനായത്.

   ശനിയാഴ്ചയായിരുന്നു ബീഫ് കഴിക്കുന്ന ചിത്രം ഗുഹ ട്വിറ്ററില്‍ പങ്കുവെച്ചത്. പനാജിയില്‍ ലഞ്ച് കഴിക്കുകയാണെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ബീഫ് കഴിക്കാന്‍ തീരുമാനിച്ചെന്നും പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. എന്നാല്‍ ഇതിനു പിന്നാലെ നിരവധി ഭീഷണി സന്ദേശങ്ങള്‍ അദ്ദേഹത്തിന് ലഭിക്കുകയായിരുന്നു.

   അന്യായ തടങ്കലിനെതിരെ നിയമ പോരാട്ടമെന്ന് കെ.സുരേന്ദ്രന്‍

   റോയിലെ മുന്‍ ഉദ്യോഗസ്ഥനായ ആര്‍.കെ. യാദവ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് ഞായറാഴ്ച ട്വിറ്ററിലൂടെ തന്നെ ഗുഹ വ്യക്തമാക്കുകയും ചെയ്തു. ബീഫ് തിന്നുന്ന ചിത്രം പരസ്യമായി പോസ്റ്റ് ചെയ്ത രാമചന്ദ്രഗുഹയ്ക്ക് തക്കതായ മറുപടി നല്‍കണമെന്ന ആര്‍.കെ യാദവിന്‍ പോസ്റ്റ് സഹിതമായിരുന്ന ഗുഹ ഇക്കാര്യം പങ്കുവെച്ചത്. ഭീഷണി സന്ദേശങ്ങളെല്ലാം ഇത്തരത്തില്‍ പങ്കുവെക്കുമെന്നും അദ്ദേഹം പറഞ്ഞു.   എന്നാല്‍ വീണ്ടും വിമര്‍ശനങ്ങള്‍ ശക്തമായതോടെ രംഗത്തെത്തിയ ഗുഹ 'തെറ്റായ ധ്വനിയിലായിരുന്നതിനാൽ ഗോവയിലെ ലഞ്ചിന്റെ ചിത്രം പിന്‍വലിക്കുകയാണെന്ന്' പറയുകയായിരുന്നു. ബിജെപിയുടെ ബീഫ് വിഷയത്തിലെ നിലപാടാണ് വ്യക്തമാകുന്നതെന്നും പറഞ്ഞ അദ്ദേഹം ഓരോരുത്തരുടെയും താല്‍പ്പര്യത്തിനനുസരിച്ച് ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും സ്‌നേഹിക്കാനുമുള്ള അവകാസമുണ്ടെന്നും ട്വീറ്റ് ചെയ്തു.   First published:
   )}