• HOME
  • »
  • NEWS
  • »
  • india
  • »
  • RAMAPPA TEMPLE IN TELANGANA GETS WORLD HERITAGE SITE TAG

പതിമൂന്നാം നൂറ്റാണ്ടിലെ വിസ്മയം; തെലങ്കാനയിലെ രാമപ്പക്ഷേത്രത്തിന് യുനെസ്‌കോയുടെ ലോകപൈതൃക പദവി

1213 എഡിയിലാണ് ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടതെന്നാണ് തെലങ്കാന ടൂറിസം വ്യക്തമാക്കുന്നത്.

Ramappa Temple in Telangana

Ramappa Temple in Telangana

  • Share this:
    ബെംഗളൂരൂ; പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട തെലങ്കാനയിലെ രാമപ്പക്ഷേത്രത്തിന് യുനസ്‌കോയുടെ ലോക പൈതൃ പദവി. വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റി ഞായറാഴ്ച ചേര്‍ന്ന വെര്‍ച്വല്‍ യോഗത്തിന് ശേഷമാണ് പ്രഖ്യാപിച്ചത്. ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ രമാപ്പ എന്ന ശില്‍പിയുടെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്.

    1213 എഡിയിലാണ് ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടതെന്നാണ് തെലങ്കാന ടൂറിസം വ്യക്തമാക്കുന്നത്. തെലങ്കാനയിലെ പാലപേട്ടിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാമപ്പ ക്ഷേത്രത്തിന് പൈതൃക പജവി ലഭിച്ചതിനെ തുടര്‍ന്ന് തെലങ്കാനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

    "എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍, പ്രത്യേകിച്ച് തെലങ്കാനയിലെ ജനങ്ങള്‍ക്ക്. കാകാത്തിയ രാജവംശത്തിന്റെ ശില്‍പകലാ വൈദഗ്ധ്യം വ്യക്തമാക്കുന്നതാണ് രാമപ്പ ക്ഷേത്രം. അതിന്റെ മഹത്വം മനസ്സിലാക്കുന്നതിനായി എല്ലാവരും ക്ഷേത്രം സന്ദര്‍ശിക്കണം" പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.



    ക്ഷേത്രത്തിന് ലോക പൈതൃക പദവി ലഭിച്ചത് കേന്ദ്ര ടൂറിസം-സംസ്‌കാരിക മന്ത്രി ജി കിഷന്‍ റെഡ്ഡിയും ട്വീറ്റ് ചെയ്തിരുന്നു. 'പ്രധാനമന്ത്രി നല്‍കിയ പിന്തുണയ്ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും രാജ്യത്തിനും തെലങ്കാനയിലെ ജനങ്ങള്‍ക്കും വേണ്ടിയും അദ്ദേഹത്തോട് നന്ദി പറയുന്നു' അദ്ദേഹം ട്വീറ്റ് ചെയ്തു.



    റഷ്യയുടെ നേതൃത്വത്തിലുള്ള നീക്കങ്ങളാണ് വിജയിച്ചത്. 17 രാജ്യങ്ങളാണ് പൈതൃക പദവി നല്‍കുന്നതിനുള്ള തീരുമാനത്തെ പിന്തുണച്ചത്.
    Published by:Jayesh Krishnan
    First published:
    )}