ഫ്ലാറ്റ് സമുച്ചയത്തിന്റെ ഇരുപതാം നിലയിൽ നിന്ന് താഴെ വീണ് ഓയോ റൂം സ്ഥാപകൻ റിതേഷ് അഗർവാളിന്റെ പിതാവ് രമേശ് അഗർവാൾ മരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലെ കെട്ടിട സമുച്ചയത്തിൽ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.
പിതാവിന്റെ മരണ വാർത്ത റിതേഷ് അഗർവാളാണ് അറിയിച്ചത്. അദ്ദേഹത്തിന്റെ മരണം കുടുംബത്തിന് വലിയ നഷ്ടമാണുണ്ടാക്കിയതെന്നും തങ്ങളുടെ സ്വകാര്യതയെ എല്ലാവരും മാനിക്കണമെന്നും റിതേഷിന്റെ പ്രസ്താവനയിൽ പറയുന്നു.
Also Read- കൊലപാതക കേസിൽ ഗുണ്ടാ നേതാവ് ജയിലിലായി; ഭക്ഷണം കിട്ടാതെ വളർത്തു പട്ടി ചത്തു
ഭാര്യയ്ക്കൊപ്പം ഇതേ ഫ്ലാറ്റിലായിരുന്നു രമേശ് അഗർവാൾ താമസിച്ചിരുന്നത്. റിതേഷ് മറ്റൊരു വീട്ടിലാണ് താമസം. മരണത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അപകട മരണമാണോ ആത്മഹത്യയാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്.
Also Read- പരീക്ഷയ്ക്ക് പിന്നാലെ ക്ലാസ്മുറികള്‍ അടിച്ചുതകര്‍ത്ത് വിദ്യാര്‍ഥികള്‍; പുസ്തകങ്ങൾ കീറിയെറിഞ്ഞു
ഇന്ന് ഉച്ചയോടെയാണ് ഡിഎൽഎഫ് ഫ്ലാറ്റ് സമുച്ചയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസിനെ വിവരം അറിയിക്കുന്നത്. കെട്ടിടത്തിന്റെ ഇരുപതാമത്തെ നിലയിൽ നിന്ന് ഒരാൾ താഴെ വീണെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. പിന്നീടാണ് റിതേഷ് അഗർവാളിന്റെ പിതാവാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്.
താഴെ വീണ രമേശ് അഗർവാളിനെ ഉടൻ തന്നെ പരസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
മൂന്ന് ദിവസം മുമ്പായിരുന്നു റിതേഷ് അഗർവാളിന്റെ വിവാഹം. ഫാർമേഷൻ വെഞ്ചേഴ്സ് ഡയറക്ടർ ഗീതാൻഷ സൂദ് ആണ് വധു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.