• HOME
  • »
  • NEWS
  • »
  • india
  • »
  • രാമസേതു പണിതത് ഇന്ത്യൻ എഞ്ചിനിയർമാരെന്ന് രമേഷ് പൊഖ്റിയാൽ; ഞെട്ടിപ്പിക്കുന്ന നിശ്ശബ്ദതയുമായി ഖരഗ്പുർ IIT

രാമസേതു പണിതത് ഇന്ത്യൻ എഞ്ചിനിയർമാരെന്ന് രമേഷ് പൊഖ്റിയാൽ; ഞെട്ടിപ്പിക്കുന്ന നിശ്ശബ്ദതയുമായി ഖരഗ്പുർ IIT

രാതനകാലത്ത് ഇന്ത്യൻ എഞ്ചിനിയർമാരാണ് രാമസേതു നിർമിച്ചതെന്നായിരുന്നു പരാമർശം.

  • Last Updated :
  • Share this:
    കൊൽക്കത്ത: ഭാരതീയ പുരാണങ്ങളെ ശാസ്ത്രവുമായി ബന്ധിപ്പിച്ച് എപ്പോഴും സംസാരിക്കുന്ന കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്റിയാൽ നിഷാങ്ക് പുതിയ പരാമർശവുമായി രംഗത്തെത്തി. ഖരഗ് പുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട് ഓഫ് ടെക്നോളജിയിൽ വിദ്യാർത്ഥികളുമായി സംവദിക്കവേയാണ് വിവാദ പരാമർശം നടത്തിയത്. പുരാതനകാലത്ത് ഇന്ത്യൻ എഞ്ചിനിയർമാരാണ് രാമസേതു നിർമിച്ചതെന്നായിരുന്നു പരാമർശം.

    "പുരാതനകാലത്ത് നമുക്ക് നല്ല എഞ്ചിനിയർമാർ ഉണ്ടായിരുന്നു എന്നതിൽ എന്തെങ്കിലും സംശയമുണ്ടോ? ഉദാഹരണത്തിന്, ആരാണ് രാമസേതു നിർമിച്ചത്? യുഎസ്, ബ്രിട്ടൻ, ജർമനി എന്നിവിടങ്ങളിൽ നിന്നുള്ള എഞ്ചിനിയർമാർ ആയിരുന്നോ? അല്ല, രാമസേതു നിർമിച്ചത് നമ്മുടെ എഞ്ചിനിയർമാർ ആയിരുന്നു" - രമേഷ് പൊഖ്റിയാൽ പറഞ്ഞു.

    സ്ഥാപനത്തിന്‍റെ 65 ാമത് ബിരുദദാനചടങ്ങിൽ ആയിരുന്നു സംഭവം. എന്നാൽ, കേന്ദ്രമന്ത്രിയുടെ പരാമർശം കേട്ട വിദ്യാർത്ഥികൾ നിശ്ശ്ബ്ദരായി ഇരുന്നു, മറുപടിയൊന്നും പറഞ്ഞില്ല. "ഞാൻ പറഞ്ഞത് ശരിയല്ലേ? ഇത് ശരിയല്ലേ? എന്തെങ്കിലും ഒന്നു പറയൂ. എന്തുകൊണ്ടാണ് നിങ്ങൾ നിശ്ശബ്ദരായിരിക്കുന്നത്" - എന്നെല്ലാം മന്ത്രി പറഞ്ഞെങ്കിലും ആരും മന്ത്രിയുടെ പരാമർശത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല.

    ഭഗവാൻ കൃഷ്ണനേ പോലെ ഓടക്കുഴലൂതിയാൽ പശു കൂടുതൽ പാൽ ചുരത്തുമെന്ന് BJP എംഎൽഎ

    പിന്നീട്, സംസ്കൃതമാണ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷയെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഭാവിയിൽ സംസാരിക്കുന്ന കമ്പ്യൂട്ടറുകളെ വികസിപ്പിച്ച് എടുക്കുമ്പോൾ സംസ്കൃതമാണ് ഏറ്റവും അനുയോജ്യമായ ഭാഷയെന്നും അദ്ദേഹം അവകാശപ്പെട്ടു. സംസ്കൃതം എന്ന് പറയുന്നത് ദൈവത്തിന്‍റെ ഭാഷയാണെന്നും അദ്ദേഹം പറഞ്ഞു.

    First published: