• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കൊലപാതക കേസുകളിൽ ആൾദൈവം രാംപാൽ കുറ്റക്കാരനെന്ന് കോടതി


Updated: October 11, 2018, 3:23 PM IST
കൊലപാതക കേസുകളിൽ ആൾദൈവം രാംപാൽ കുറ്റക്കാരനെന്ന് കോടതി

Updated: October 11, 2018, 3:23 PM IST
ന്യൂഡൽഹി: 2014ൽ നടന്ന രണ്ട്​ കൊലപാതക കേസുകളിൽ സ്വയം പ്രഖ്യാപിത ആൾ​ദൈവം രാംപാൽ കുറ്റക്കാരനെന്ന്​ കോടതി. ഇയാൾക്കുള്ള ശിക്ഷാവിധി ഈ മാസം 16,17 തീയതികളിലായി പ്രഖ്യാപിക്കും. ഹരിയാനയി​ലെ ഹിസാർ ​അഡീഷണൽ സെഷൻസ്​ കോടതിയാണ്​ രാംപാലിനെ കുറ്റക്കാരനെന്ന്​ വിധിച്ചത്​.

നാലായിരം ഉർദു അധ്യാപകരുടെ നിയമനം റദ്ദാക്കി യോഗി സർക്കാർ; എതിർപ്പുമായി മുസ്ലിം പുരോഹിതർ

നേരത്തെയുള്ള മറ്റു ചില കേസുകളുമായി ബന്ധപ്പെട്ട് രാംപാൽ​ ജയിലിലാണ്​. 2014 നവംബറിൽ ബർവാലയിലെ ആശ്രമത്തിൽ പൊലീസും രാംപാൽ അനുകൂലികളും തമ്മിൽ നടന്ന സംഘർഷത്തിൽ അഞ്ച്​ സ്​ത്രീകളും ഒരു കുട്ടിയുമുൾപ്പെടെ ആറു പേർ മരിച്ചതാണ് ആദ്യത്തെ​ കേസ്​. കൂടാതെ രാംപാലി​​​​​​​​​​​​ന്റെ ആശ്രമത്തിൽ 2014 നവംബർ18ന്​ ഒരു സ്​ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

എങ്ങനെ രാഷ്ട്രീയക്കാരനാകാം ? പരിശീലിപ്പിക്കാൻ യോഗി സർക്കാര്‍

രാംപാൽ ഉൾപ്പെടെ 23 പേരെയാണ്​ കുറ്റവാളികളെന്ന്​ കണ്ടെത്തിയത്​. ഇതിൽ മൂന്ന്​ സ്​ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്​. ആറു പേർ രണ്ട്​ കേസുകളിലും കുറ്റവാളികളാണ്​.

First published: October 11, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍