HOME » NEWS » India » RAMYA HARIDAS MP GIVE COMPLAINT AGAINST BJP BEFORE SPEAKER AA

BJP എം.പിമാർ കൈയ്യേറ്റം ചെയ്തെന്ന് പരാതി; സ്പീക്കർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് രമ്യാ ഹരിദാസ്

ബിജെപി എം.പി. ജസ്‌കൗണ്‍ മീണ, ശോഭ കരന്തലജെ എന്നിവരുടെ നേതൃത്വത്തിലാണ് തന്നെ കൈയ്യേറ്റം ചെയ്‌തെന്നാണ് രമ്യ ആരോപിക്കുന്നത്.

News18 Malayalam | news18-malayalam
Updated: March 2, 2020, 5:53 PM IST
BJP എം.പിമാർ കൈയ്യേറ്റം ചെയ്തെന്ന് പരാതി; സ്പീക്കർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് രമ്യാ ഹരിദാസ്
remya haridas
  • Share this:
ന്യൂഡല്‍ഹി: ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ലോക്സഭയിൽ നാടകീയ രംഗങ്ങൾ. കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചപ്പോൾ എതിർപ്പുമായി ബി.ജെ.പി അംഗങ്ങൾ രംഗത്തെത്തി. ഇതോടെ അംഗങ്ങൾ തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ തന്നെ ബി.ജെ.പി അംഗങ്ങൾ കൈയ്യേറ്റം ചെയ്തെന്ന് ചൂണ്ടിക്കാട്ടി രമ്യാ ഹരിദാസ് സ്പീക്കർക്ക് പരാതി നൽകി.

ബിജെപി എം.പി. ജസ്‌കൗണ്‍ മീണ, ശോഭ കരന്തലജെ എന്നിവരുടെ നേതൃത്വത്തിലാണ് തന്നെ കൈയ്യേറ്റം ചെയ്‌തെന്നാണ് രമ്യ ആരോപിക്കുന്നത്. രേഖാമൂലം പരാതി നല്‍കിയ രമ്യ സ്പീക്കർക്ക് മുന്നിൽ പൊട്ടിക്കരയുകയും ചെയ്തു.

Also Read ഒടുവിൽ രമ്യ ഹരിദാസ് കാർ സ്വന്തമാക്കി, വിവാദങ്ങളില്ലാതെ

ഉച്ചയ്ക്ക് രണ്ട് മണിക്ക് സഭ സമ്മേളിച്ചപ്പോഴാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. കേന്ദ്രമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധം. പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരേ ബിജെപി എംപിമാരും പ്രതിഷേധിച്ചു.

ഇതിനിടെയാണ് ഡയസിലേക്കെത്തിയ രമ്യ ഹരിദാസിനെ ബിജെപി എംപിമാര്‍ തടഞ്ഞത്.
First published: March 2, 2020, 5:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading