നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Rape Trial | ബലാത്സംഗക്കേസിൽ 41 വർഷത്തിന് ശേഷം വിചാരണ; കേസ് അവസാനിപ്പിക്കണമെന്ന് ഇര; കുറ്റാരോപിതനെ കോടതി വെറുതെ വിട്ടു

  Rape Trial | ബലാത്സംഗക്കേസിൽ 41 വർഷത്തിന് ശേഷം വിചാരണ; കേസ് അവസാനിപ്പിക്കണമെന്ന് ഇര; കുറ്റാരോപിതനെ കോടതി വെറുതെ വിട്ടു

  കേസിനാസ്പദമായ ആരോപണം ഉയർന്ന് 41 വർഷത്തിന് ശേഷം വിചാരണ (Rape Trial) ആരംഭിച്ചതാണ് പ്രതിയെ വെറുതെ വിടാൻ കാരണം.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ലൈംഗികാതിക്രമ കേസുകളിൽ (Sexual Offence Case) ക്രിമിനൽ കോടതികൾ (Criminal Courts) വേഗത്തിൽ നീതി നടപ്പാക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ അഹമ്മദാബാദ് കോടതിക്ക് ഒരു ബലാത്സംഗ കേസിൽ പ്രതിയെ വെറുതെ വിടേണ്ടി വന്നിരിക്കുകയാണ്. കേസിനാസ്പദമായ ആരോപണം ഉയർന്ന് 41 വർഷത്തിന് ശേഷം വിചാരണ (Rape Trial) ആരംഭിച്ചതാണ് പ്രതിയെ വെറുതെ വിടാൻ കാരണം.

   ബലാത്സംഗത്തിന് ഇരയായ സ്ത്രീയ്ക്ക്ഇപ്പോൾ 55 വയസ്സുണ്ട്. മറ്റൊരു പുരുഷനെ വിവാഹം കഴിച്ചതിനാലും മുതിർന്ന കുട്ടികളുടെ അമ്മയായതിനാലും നിയമനടപടികൾ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന്അവർ കോടതിയെ അറിയിച്ചു.

   രേഖാമൂലമുള്ള പ്രസ്താവനയിലൂടെ അവർ ഇക്കാര്യം കോടതിയെ അറിയിക്കുകയും കേസ് അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുകയായിരുന്നു. അഡീഷണൽ സെഷൻസ് ജഡ്ജി ഡി എം വ്യാസ് ഇത് തന്റെ ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞനവംബർ 30 ന് തെളിവുകളുടെ അഭാവത്തിൽ ബലാത്സംഗക്കുറ്റം ചുമത്തപ്പെട്ട പ്രതിയെ കോടതി കുറ്റവിമുക്തനാക്കി.

   കേസിന്റെ ലഭ്യമായ വിശദാംശങ്ങൾ പ്രകാരം, 1980 ജൂൺ 30 ന് അഹമ്മദാബാദിലെ സർഖേജിൽ നിന്ന് മുംബൈ സ്വദേശിയായഒരു ടാക്സി ഡ്രൈവർ യുവതിയുമായി ഒളിച്ചോടി. മുംബൈയിലേക്കുള്ള യാത്രയിൽ ദമ്പതികൾക്കൊപ്പം യുവതിയുടെ സുഹൃത്തും ചേർന്നു. ആ വർഷം ജൂലൈ 3 ന് സുഹൃത്ത് അഹമ്മദാബാദിലേക്ക് മടങ്ങി. ജൂലൈ 8 ന് അവരെ പോലീസ് കണ്ടെത്തി.

   യുവതിയുടെ പിതാവുൾപ്പെടെ നാല് സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, ടാക്സി ഡ്രൈവറാണ് രണ്ട് സ്ത്രീകളെയും മുംബൈയിലേക്ക് കൊണ്ടുപോയതെന്ന് കോടതിക്ക് മനസ്സിലായി. ഡ്രൈവർ യുവതിയെ വാൽകേശ്വറിലെ വീട്ടിൽ കൊണ്ടാക്കിയാതായി ഒരു സാക്ഷി കോടതിയെ അറിയിച്ചു. കുറ്റാരോപിതൻയുവതിയെതടങ്കലിലാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

   ടാക്‌സി ഡ്രൈവറുടെ വിവാഹം ജൂലൈ ഒന്നിന് നടത്തിക്കൊടുത്തതായി മറ്റൊരു സാക്ഷി കോടതിയെ അറിയിച്ചു. എന്നാൽ, വധുവിനെ താൻ കണ്ടിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. തനിക്ക് 20 വയസ്സുണ്ടെന്ന് വധു പറഞ്ഞതായും അദ്ദേഹം കോടതിയിൽ മൊഴി നൽകി.

   എന്നാൽ, സർഖേജിൽ നിന്നുള്ള സ്ത്രീ മൊഴി നൽകാൻ വിസമ്മതിച്ചതിനാൽ, പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള തെളിവുകളുടെ അഭാവത്തിൽ മറ്റ് സാക്ഷികളുടെ മൊഴികൾ അപ്രധാനമാണെന്ന് കോടതി പറഞ്ഞു. കുറ്റാരോപിതന്റെ വിവാഹം 1980 ജൂലൈ ഒന്നിന് നടന്നുവെന്നത് ഉറപ്പിക്കാൻ കഴിഞ്ഞതായി കോടതി പറഞ്ഞു. എന്നാൽ സർഖേജ് സ്വദേശിനിയെയാണോ വിവാഹം കഴിച്ചത് എന്നതിന് തെളിവുകളില്ല. യുവതിയെ തട്ടിക്കൊണ്ടുപോയതിനോ വിവാഹം കഴിച്ചതിനോ ബലാത്സംഗം ചെയ്തതിനോ തെളിവുകൾ ഇല്ലെന്നുംകോടതി പറഞ്ഞു.

   മറ്റൊരു കേസിൽ മൂന്ന് വര്‍ഷം മുമ്പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടുകയും വിവാഹം കഴിക്കുകയും ചെയ്തതിന് ഗുജറാത്ത് സ്വദേശിയായ യുവാവ് ബലാത്സംഗക്കുറ്റത്തിനും പോക്‌സോ കുറ്റത്തിനും അറസ്റ്റിലായിരുന്നു. ഇപ്പോള്‍ ബലാത്സംഗക്കുറ്റത്തിന് അറസ്റ്റിലായ യുവാവിനെ വിട്ടയ്ക്കാന്‍ മിര്‍സാപൂരിലെ പ്രത്യേക പോക്സോ കോടതി ഉത്തരവിട്ടിരിക്കുകയാണ്. തടവുശിക്ഷ ഇനിയും നീളുന്നത് തന്റെ ഭാര്യ കൂടിയായ ഇരയായ പെണ്‍കുട്ടിയുടെ ദുരിതം വര്‍ദ്ധിപ്പിക്കുമെന്ന പ്രതിയുടെ വാദം പരിഗണിച്ചാണ് കോടതിയുടെ വിധി. ഇരയായ യുവതിയും തന്റെ സത്യവാങ്മൂലത്തില്‍ ഇതേ വാദം ഉന്നയിക്കുകയും ഭര്‍ത്താവിനെ ഉടന്‍ മോചിപ്പിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു.
   Published by:Karthika M
   First published: