ന്യൂഡൽഹി : ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ നിർബന്ധിച്ച് വിഷം കഴിപ്പിച്ചു. ഡൽഹിയിലെ ദ്വാരകയിലാണ് സംഭവം. പതിനേഴുകാരിയായ പെൺകുട്ടി 2018 ലാണ് ബലാത്സംഗത്തിനിരയാക്കപ്പെട്ടത്. കേസിലെ പ്രതികൾ ഈയടുത്ത് ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. പിന്നാലെയാണ് പെൺകുട്ടിക്ക് നേരെ അക്രമം ഉണ്ടായത്.
ട്യൂഷൻ കഴിഞ്ഞ് മടങ്ങി വരികയായിരുന്നു പെൺകുട്ടിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം തടഞ്ഞു നിർത്തി നിർബന്ധിച്ച് വിഷം കുടിപ്പിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ബലാത്സംഗക്കേസിൽ കോടതിയിൽ മൊഴി നൽകരുതെന്നും അങ്ങനെ നൽകിയാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് സംഘം ഭീഷണി മുഴക്കി. ഭീഷണിക്ക് വഴങ്ങില്ലെന്ന് പെൺകുട്ടി അറിയിച്ചതോടെയാണ് പിടിച്ചു നിർത്തി ബലപ്രയോഗത്തിലൂടെ വിഷം കഴിപ്പിച്ചത്. തുടർന്ന് ഇരുവരും അവിടെ നിന്ന് കടന്നു കളഞ്ഞു.
അർദ്ധബോധാവസ്ഥയിൽ ഓട്ടോയിൽ കയറിയ പെൺകുട്ടി സമീപത്ത് തന്നെയുള്ള ആശുപത്രിയിൽ ചികിത്സ തേടി. തൊട്ടടുത്ത ദിവസമാണ് പൊലീസിൽ പരാതിയുമായെത്തിയത്.
ബലാത്സംഗക്കേസിലെ പ്രതികൾ തന്നെയാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നതെങ്കിലും ഇതുവരെ സ്ഥിതീകരണമുണ്ടായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.