• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അയോധ്യയിൽ മഹാനമസ്കാരവും ഖുർആൻ പാരായണവുമായി രാഷ്ട്രീയ മുസ്ലിം മഞ്ച്


Updated: July 11, 2018, 2:47 PM IST
അയോധ്യയിൽ മഹാനമസ്കാരവും ഖുർആൻ പാരായണവുമായി രാഷ്ട്രീയ മുസ്ലിം മഞ്ച്

Updated: July 11, 2018, 2:47 PM IST
ലഖ്‌നൗ: ആർ.എസ്.എസും അവരുടെ മുസ്ലിം ഘടകമായ രാഷ്ട്രീയ മുസ്ലിം മഞ്ചും ചേർന്ന് സരയൂ നദിക്കരയില്‍ മഹാ നമസ്കാരവും ഖുര്‍ആന്‍ പാരായണവും നടത്തുന്നു. വ്യാഴാഴ്ച നടക്കാനിരിക്കുന്ന നമാസ് അയോധ്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യത്തേതാണ്. ഹിന്ദുമത വിശ്വാസികള്‍ക്കൊപ്പം 1500ഓളം മുസ്‌ലിം മതപണ്ഡിതരും പങ്കെടുക്കുന്ന ചടങ്ങ് ആര്‍.എസ്.എസിന്റെ മുസ്‌ലിം വിരുദ്ധ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

മതപുരോഹിതര്‍ നടത്തുന്ന ഖുര്‍ആന്‍ പാരായണത്തിന്റെ ഭാഗമായി സരയൂ നദിക്കരയിലുള്ള രാം കി പൈഥി ഘട്ടില്‍ വച്ച് മതഗ്രന്ഥത്തില്‍ നിന്നുള്ള വാക്യങ്ങള്‍ അഞ്ചു ലക്ഷം തവണ ഉരുവിടും. 'സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പങ്കുവയ്ക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശലക്ഷ്യം. സരപയൂ നദിയിലെ ഒഴുകുന്ന വെള്ളത്തിനൊപ്പമുള്ള പ്രാർത്ഥന അയോധ്യയിലെ മതസാഹോദര്യം ഊട്ടിഉറപ്പിക്കും. ആയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാൻ ഇത് ഉപകരിക്കും- രാഷ്ട്രീയ മുസ്ലിം മഞ്ചിൻ‌റെ നാഷണൽ മീഡിയ കോർഡിനേറ്റർ റാസ റിസ്വി ന്യൂസ് 18നോട് പറഞ്ഞു.

'മുസ്ലിങ്ങള്‍ക്ക് തങ്ങളുടെ മതാചാരപ്രകാരം ജീവിക്കാനുള്ള അവകാശം അയോധ്യയിലില്ലെന്നത് തീര്‍ത്തും തെറ്റായ ധാരണയാണ്. ആര്‍.എസ്.എസ് മുസ്ലിം മതവിഭാഗത്തിനെതിരാണെന്നുള്ളതും ഇതുപോലെയുള്ള മറ്റൊരു തെറ്റിദ്ധാരണ മാത്രമാണ്. ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും ഒരുപോലെ ജീവിക്കാനാകുന്ന ഒരിടമാണ് അയോധ്യയെന്ന സന്ദേശം നല്‍കാനാണ് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്. മുസ്ലിങ്ങളുടെ യഥാര്‍ത്ഥ സുഹൃത്താണ് ആര്‍.എസ്.എസ്. ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും ഒരേ ഡി.എന്‍.എയാണ് ഉള്ളത്'- മുസ്‌ലിം മഞ്ച് നേതാവ് ശബാന ആസ്മി പറയുന്നു.

രാമ ജന്മഭൂമിയെക്കുറിച്ചുള്ള തര്‍ക്കം നടക്കുന്നതിനിടയിലും സാഹോദര്യത്തിനായി പ്രാര്‍ത്ഥിക്കാനാണ് പുരോഹിതര്‍ ഒത്തു കൂടുന്നതെന്ന് കണ്‍വീനറായ മഹിര്‍ധ്വാജും പറയുന്നു. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെയും പിന്തുണയോടെയാണ് ചടങ്ങ് നടക്കുക. ആദിത്യനാഥിന്റെ ക്യാബിനറ്റ് മന്ത്രി ലക്ഷ്മി നാരായണും ആര്‍.എസ്.എസ് നേതാവ് മുരാരിദാസും ചടങ്ങില്‍ മുഖ്യാതിഥികളായിരിക്കും.

 
First published: July 11, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍