പിറ്റേദിവസം പോസ്റ്റ്മോർട്ടത്തിനായി മാറ്റുന്നതിന് മുമ്പ് മരിച്ചയാളുടെ ബന്ധു മോർച്ചറിയിലെത്തിയപ്പോഴാണ് മൃതദേഹത്തിൽ രക്തം കണ്ടത്.
news18
Last Updated :
Share this:
ന്യൂഡൽഹി: ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മുൻ സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയുടെ മൃതദേഹം എലി കടിച്ച് വികൃതമാക്കിയ നിലയിൽ. പഞ്ചാബിലെ മൊഹാലിയിലാണ് സംഭവം. വിരമിച്ച കേണൽ അമർജിത് സിങ്ങിന്റെ ഭാര്യയുടെ മൃതദേഹത്തിന്റെ ചുണ്ടും ചെവിയുമാണ് എലി കടിച്ചുതിന്നത്.
ഹൃദയചികിത്സയ്ക്കായാണ് അമർജിത് സിങ്ങിന്റെ ഭാര്യയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഓപ്പറേഷന് മുമ്പ് അവർ മരിച്ചു. തുടർന്ന് മരിച്ച സ്ത്രീയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു.
പിറ്റേദിവസം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റുന്നതിന് മുമ്പ് മരിച്ചയാളുടെ ബന്ധു മോർച്ചറിയിലെത്തിയപ്പോഴാണ് മൃതദേഹത്തിൽ രക്തം കണ്ടത്.
വിശദമായ പരിശോധനയിൽ മൃതദേഹത്തിന്റെ ചെവിയും ചുണ്ടും കടിച്ചുമുറിച്ചു വികൃതമാക്കിയ നിലയിലായിരുന്നു. എലി കടിച്ചുമുറിച്ചതാണെന്ന് വ്യക്തമായതിനെ തുടർന്ന് വീട്ടുകാർ ഉടൻ തന്നെ ആശുപത്രിക്കെതിരെ പരാതി നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.