ന്യൂഡൽഹി : രാഹുൽ ഗാന്ധി മാതൃക പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന പരാതിയുമായി ബിജെപി. ഇന്ന് ചെന്നൈ സ്റ്റെല്ല മാരിസ് കോളേജിൽ നടന്ന ചടങ്ങിനിടെ രാഹുൽ നടത്തിയ ചില പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് ബിജെപി, പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. ഇതുവരെ തെളിയിക്കപ്പെടാത്ത ആരോപണങ്ങൾ പ്രധാനമന്ത്രിക്കെതിരെ ഉന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ മാതൃകാ പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നാണ് നിയമമന്ത്രി രവി ശങ്കർ പ്രസാദ് ആരോപിക്കുന്നത്.
Also Read-'പ്രധാനമന്ത്രി നരേന്ദ്ര മോദി എത്ര തവണ ഇങ്ങനെ ചോദ്യങ്ങളെ നേരിട്ടുണ്ട്'; സ്റ്റെല്ല മേരീസിലെ കുട്ടികളോട് രാഹുൽ ഗാന്ധി
ചെന്നൈയിലെ കോളേജിലെ വിദ്യാർഥികളുമായി സംവദിക്കുന്നതിനിടെ റഫാൽ കരാർ അടക്കം നിരവധി കാര്യങ്ങളിൽ ചോദ്യം ഉയർന്നിരുന്നു. രാജ്യത്ത് ഒരു ആശയം മാത്രം നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും ശ്രമിക്കുന്നതെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചത്. രാജ്യത്തെ ഒന്നിപ്പിച്ചു നിര്‍ത്തുന്ന ആശയവും ഭിന്നിപ്പിക്കുന്ന ആശയവും തമ്മിലാണ് പോരാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്നും രാഹുൽ പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.