നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • റിസർവ് ബാങ്കിൽ ഓഫീസറാകാം; വാർഷികശമ്പളം 21 ലക്ഷം രൂപ

  റിസർവ് ബാങ്കിൽ ഓഫീസറാകാം; വാർഷികശമ്പളം 21 ലക്ഷം രൂപ

  News18

  News18

  • Last Updated :
  • Share this:
   കൊച്ചി: ഗ്രേഡ് 'സി' ഓഫീസര്‍ തസ്തികയിലേക്ക് ലാറ്ററല്‍ റിക്രൂട്ട്‌മെന്റിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി ആകെ 61 ഒഴിവുകളുണ്ട്. പരസ്യവിജ്ഞാപന നമ്പര്‍: 5A/2018-19. കരാർ നിയമനമായിരിക്കും. ഓൺലൈൻ മുഖേന അപേക്ഷിക്കണം. തസ്തിക, യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയ വിവരങ്ങൾ റിസർവ് ബാങ്കിന്‍റെ www.rbi.org.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

   പ്രായം

   01.12.2018-ന് 25-35 വയസ്. പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും ചട്ടപ്രകാരമുള്ള പ്രായ ഇളവുണ്ട്.

   ശമ്പളം

   മൂന്നുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഇത് അഞ്ചുവര്‍ഷംവരെ നീട്ടിനല്‍കാം. കരാർ കാലത്ത് 21.6 ലക്ഷം രൂപ വാര്‍ഷികശമ്പളം ലഭിക്കും.

   റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് സാമ്പത്തികവുമായി ബന്ധമെന്ത് ?

   അപേക്ഷാഫീസ്

   ജനറൽ, ഒ.ബി.സി. വിഭാഗങ്ങൾക്ക് 600 രൂപയായിരിക്കും ഫീസ്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 100 രൂപ. ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ ഓണ്‍ലൈനായി ഫീസ് അടയ്ക്കാം.

   അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം

   ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൈയൊപ്പും വിദ്യാഭ്യാസയോഗ്യതകളുടെ പകര്‍പ്പുകളും അപ്‌ലോഡ് ചെയ്യണം., ഫോട്ടോ, കൈയ്യൊപ്പ് എന്നിവയുടെ സൈസ് നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

   ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി

   ജനുവരി 8
   First published: