നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • COVID 19 | ലോകത്തിന്റെ പല ഭാഗങ്ങളും മാന്ദ്യത്തിലേക്ക് വഴുതി വീണേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ

    COVID 19 | ലോകത്തിന്റെ പല ഭാഗങ്ങളും മാന്ദ്യത്തിലേക്ക് വഴുതി വീണേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ

    കോവിഡ് 19 നീണ്ടു നിൽക്കുകയാണെങ്കിൽ ആഗോളമാന്ദ്യം വർദ്ധിക്കും. ഇത് വിതരണമേഖലയിൽ തടസങ്ങൾ സൃഷ്ടിക്കും

    റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്

    റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്

    • News18
    • Last Updated :
    • Share this:
      മുംബൈ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകത്തിന്റെ പല ഭാഗങ്ങളും മാന്ദ്യത്തിലേക്ക് വഴുതി വീണേക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. അതേസമയം, വായ്പ തിരിച്ചടയ്ക്കാൻ മൂന്നു മാസത്തെ മൊറട്ടോറിയം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു.

      റിവേഴ്സ്, റിപ്പോ റേറ്റ് 90 ബേസിസ് പോയിന്റ് കുറച്ചു. ഇതോടെ നിരക്ക് നാല് ശതമാനമാകും. കോവിഡ് 19 ആഘാതം ലഘൂകരിക്കുന്നതിനും സാമ്പത്തിക വളർച്ചയെ പുനഃരുജ്ജീവിപ്പിക്കുന്നതിനും അനുരൂപമായ നിലപാട് തുടരാനും ഇന്ന് ചേർന്ന എം പി സി യോഗം തീരുമാനിച്ചു. എം പി സിയിലെ ആറ് അംഗങ്ങളും നിരക്ക് കുറയ്ക്കുന്നതിനായി വോട്ട് ചെയ്തു. ചേതൻ ഗട്ടേ, പാമി ദുവാ എന്നിവർ അരശതമാനം കുറയ്ക്കുന്നതിനാണ് വോട്ട് ചെയ്തത്.

      You may also like:ഞാൻ ഇന്ത്യയിൽ ആയിരുന്നെങ്കിൽ എന്ന് ആശിക്കുന്നു; കോവിഡ് ലക്ഷണങ്ങളുമായി മലേഷ്യയിലെ ആശുപത്രിയില്‍ പോയ മലയാളി [NEWS]നിരീക്ഷണത്തിലിരിക്കെ ആശുപത്രിക്കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു; പരിശോധനാഫലം വന്നപ്പോൾ നെഗറ്റീവ് [NEWS]വിദേശികളുടെ വിവരം അമൃതാനന്ദമയി മഠം മറച്ചുവെച്ചു; കേസെടുക്കണമെന്ന് ആലപ്പാട് പഞ്ചായത്ത് [NEWS]

      പണപ്പെരുപ്പം സംബന്ധിച്ച് ഇന്നത്തെ യോഗത്തിൽ ഉയർന്നുവന്നത്

      കൃഷിയും ഉല്പാദനവും വർദ്ധിപ്പിക്കുന്നതോടെ ഭക്ഷ്യവിലയെ മയപ്പെടുത്താൻ സാധിച്ചേക്കും. ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ ഇടിവ് ഇന്ധന വില വർദ്ധനയെയും പണപ്പെരുപ്പ സമ്മർദ്ദങ്ങളെയും ലഘൂകരിക്കും. കോവിഡ് 19 ഇംപാക്ട് കാരണം മൊത്തത്തിലുള്ള ഡിമാൻഡ് കുറഞ്ഞേക്കാമെന്നും യോഗം വിലയിരുത്തി. അതേസമയം, ധനവിപണിയിലെ ഉയർന്ന ചാഞ്ചാട്ടം പണപ്പെരുപ്പത്തെ ബാധിച്ചേക്കാമെന്നും വിലയിരുത്തൽ ഉണ്ടായി.

      വളർച്ച സംബന്ധിച്ച്

      കാർഷിക അനുബന്ധപ്രവർത്തനങ്ങൾക്ക് പുറമേ സാമ്പത്തിക വ്യവസ്ഥയുടെ മിക്ക മേഖലകളെയും പകർച്ചവ്യാധി പ്രതികൂലമായി ബാധിക്കും. കോവിഡ് 19 ന്റെ തീവ്രത, വ്യാപനം, ദൈർഘ്യം എന്നിവയെ ആശ്രയിച്ചായിരിക്കും സാമ്പത്തികമേഖലയുടെ വളർച്ച.

      കോവിഡ് 19 നീണ്ടു നിൽക്കുകയാണെങ്കിൽ ആഗോളമാന്ദ്യം വർദ്ധിക്കും. ഇത് വിതരണമേഖലയിൽ തടസങ്ങൾ സൃഷ്ടിക്കും. ക്രൂഡ് വിലയിൽ ഉണ്ടായ ഇടിവ് വ്യാപാരനേട്ടത്തിൽ കുറച്ച് ആശ്വാസം നൽകുമെന്നാണ് കരുതുന്നത്.
      കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നീണ്ടു നിൽക്കുന്ന ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് 19 വ്യാപനവും ലോക്ക് ഡൗണും സാമ്പത്തിക വളർച്ചയ്ക്ക് ദോഷകരമാകും.

      ആഭ്യന്തര സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യേണ്ട സമയമാണ് ഇപ്പോഴെന്നും അദ്ദേഹം പറഞ്ഞു. 1.70 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തെ നേരിടാൻ ശക്തമായ ധനപരമായ നടപടികൾ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.



      Published by:Joys Joy
      First published: