• News
  • World Cup 2019
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അസാധുവാക്കിയ 99.3% നോട്ടുകളും തിരിച്ചെത്തി : നോട്ട് നിരോധനം മോദി സൃഷ്ടിച്ച ദുരന്തമെന്നാവർത്തിച്ച് കോൺഗ്രസ്

News18 Malayalam
Updated: August 29, 2018, 1:53 PM IST
അസാധുവാക്കിയ 99.3% നോട്ടുകളും തിരിച്ചെത്തി : നോട്ട് നിരോധനം മോദി സൃഷ്ടിച്ച ദുരന്തമെന്നാവർത്തിച്ച് കോൺഗ്രസ്
demonetised notes
News18 Malayalam
Updated: August 29, 2018, 1:53 PM IST
ന്യൂഡൽഹി : നോട്ട് അസാധുവാക്കലിന് ശേഷം 99.3% നിരോധിച്ച നോട്ടുകളും തിരികെ വന്നതായി റിസർവ് ബാങ്ക്. 15.41 ലക്ഷം കോടി രൂപയാണ് അസാധുവാക്കിയ നോട്ടുകളുടെ മൂല്യം ഇതിൽ 15.31 ലക്ഷം കോടി ബാങ്കുകളിലേക്ക് തിരികെയെത്തിയെന്നാണ് റിസർവ് ബാങ്കിന്റെ അന്തിമ കണക്ക്.

അസാധുവാക്കിയതിന്റെ ദശാശം ഏഴു ശതമാനം മാത്രമായ പതിനായിരം കോടി രൂപയുടെ നോട്ടുകൾ മാത്രമാണ് തിരിച്ചെത്താൻ ബാക്കിയുള്ളത്. തിരികെ വന്ന നോട്ടുകളുടെ പരിശോധന പൂർത്തിയായെന്നും ആർബിഐ അറിയിച്ചിട്ടുണ്ട്. നോട്ട് അസാധുവാക്കി ഒന്നര വർഷത്തിനു ശേഷമാണ് തിരികെ വന്നതിന്റെ കൃത്യമായ കണക്ക് റിസർവ് ബാങ്ക് വെളിപ്പെടുത്തുന്നത്.

കൃത്യതയും സുതാര്യതയും ഉറപ്പു വരുത്താൻ ഹൈ സ്പീഡ് കറൻസി വെരിഫിക്കേഷൻ ആന്റ് പ്രൊസസിങ് സിസ്റ്റം(സിവിപിഎസ്) ഉപയോഗപ്പെടുത്തിയാണ് നോട്ടെണ്ണൽ അതിവേഗം പൂർത്തിയാക്കിയത്.

റിപ്പോർട്ട് പുറത്തു വന്നതോടെ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. നോട്ട് നിരോധനം മോദി ഉണ്ടാക്കിയ ദുരന്തമാണ് എന്ന മുൻവിമർശനങ്ങൾ ആവർത്തിച്ചായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. അസാധുവാക്കിയതിൽ മുപ്പതു മുതൽ 40 ശതമാനം വരെ നോട്ട് കള്ളപ്പണമാണെന്നും അവ തിരികെ വരില്ലെന്നുമായിരുന്നു ആദ്യഘട്ടത്തിൽ കേന്ദ്രസർക്കാർ പറഞ്ഞിരുന്നത്. ഈ തുക രാജ്യത്തിന്റെ വികസനത്തിന് ഉപയോഗിക്കുമെന്നുമായിരുന്നു അന്നത്തെ പ്രഖ്യാപനം. ഇതെല്ലാം ചോദ്യം ചെയ്തു കൊണ്ടാണ് കോൺഗ്രസ് വിമർശനം ഉയർത്തിയിരിക്കുന്നത്.

First published: August 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...