• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഡിസംബർ 31 വരെ കർഷക വായ്പകൾക്ക് മേൽ മോറട്ടോറിയം തുടരണമെന്ന് RBI

കാർഷിക വായ്പകളുടെ മോറട്ടോറിയം കാലാവധി സംബന്ധിച്ച ആശങ്ക നീങ്ങി. ഡിസംബർ 31 വരെ കാലാവധി ദീർഘിപ്പിച്ചു നൽകും.

news18
Updated: August 7, 2019, 3:24 PM IST
ഡിസംബർ 31 വരെ കർഷക വായ്പകൾക്ക് മേൽ മോറട്ടോറിയം തുടരണമെന്ന് RBI
കാർഷിക വായ്പകളുടെ മോറട്ടോറിയം കാലാവധി സംബന്ധിച്ച ആശങ്ക നീങ്ങി. ഡിസംബർ 31 വരെ കാലാവധി ദീർഘിപ്പിച്ചു നൽകും.
  • News18
  • Last Updated: August 7, 2019, 3:24 PM IST IST
  • Share this:
ന്യൂഡൽഹി: കർഷക വായ്പകർക്ക് മേൽ ഡിസംബർ 31 വരെ മോറട്ടോറിയം തുടരാൻ റിസർവ് ബാങ്ക് അനുമതി നൽകി. വായ്പകളിൽ മേലുള്ള ജപ്തി നടപടികൾ പൂർണമായി നിർത്തി വെയ്ക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിൽ ധാരണയായി. പുനക്രമീകരിക്കാത്ത വായ്പകളിൽ മേൽ, ബാങ്കേഴ്സ് സമിതി സബ് കമ്മിറ്റി തീരുമാനം പ്രകാരമേ ഇനി മുതൽ ജപ്തി നടപടിയുണ്ടാവൂ.

കാർഷിക വായ്പകളുടെ മോറട്ടോറിയം കാലാവധി സംബന്ധിച്ച ആശങ്ക നീങ്ങി. ഡിസംബർ 31 വരെ കാലാവധി ദീർഘിപ്പിച്ചു നൽകും. ഇക്കാര്യത്തിൽ സംസ്ഥാനതല ബാങ്കേഴ്സ് സമിതിക്ക് തീരുമാനമെടുക്കാമെന്നാണ് റിസർബാങ്ക് സർക്കാരിനെ അറിയിച്ചത്. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ മൊറട്ടോറിയം കാലാവധി നീട്ടുന്ന കാര്യത്തിൽ ബാങ്കുകളും സമ്മതം അറിയിച്ചു.

ശ്രീറാമിന്‍റെ ജാമ്യത്തിനെതിരേ സർക്കാർ ഹൈക്കോടതിയിൽ

കൃഷി മുഖ്യവരുമാനം ആയ കർഷകർ എടുത്ത എല്ലാത്തരം വായ്പകളും മോറട്ടോറിയം പരിധിയിൽ ഉൾപ്പെടുന്ന കാര്യവും റിസർവ്ബാങ്ക് അംഗീകരിച്ചു. പുനഃക്രമീകരിക്കാത്ത വായ്പകൾ മോറട്ടോറിയം പരിധിയിൽ ഉൾപ്പെടില്ല. എന്നാൽ, കർഷകരുടെ ഇത്തരം വായ്പകളും ജപ്തി നടപടികൾ നിന്ന് ഒഴിവാക്കണമെന്ന് യോഗത്തിൽ സർക്കാർ നിർദേശിച്ചു.

അനുകൂലനിലപാട് ഉണ്ടാകുമെന്നാണ് ബാങ്കുകളുടെ ഉറപ്പ്. ജപ്തി നടപടി നീക്കങ്ങൾക്ക് മുമ്പായി ജില്ലാതല എസ് എൽ ബിസി സബ് കമ്മിറ്റിയിൽ ധാരണയുണ്ടാക്കിരിക്കണം എന്നാണ് പുതിയ തീരുമാനം.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: August 7, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍