• HOME
  • »
  • NEWS
  • »
  • india
  • »
  • E - Rupee | ഇ റുപ്പി അവതരിപ്പിക്കാനൊരുങ്ങി RBI; എന്താണ് ഡിജിറ്റൽ കറൻസി? ക്രിപ്‌റ്റോകറൻസിയുമായുള്ള വ്യത്യാസം എന്ത്?

E - Rupee | ഇ റുപ്പി അവതരിപ്പിക്കാനൊരുങ്ങി RBI; എന്താണ് ഡിജിറ്റൽ കറൻസി? ക്രിപ്‌റ്റോകറൻസിയുമായുള്ള വ്യത്യാസം എന്ത്?

ഡിജിറ്റല്‍ കറന്‍സികള്‍ ക്രിപ്‌റ്റോകറന്‍സികളില്‍ നിന്നും വ്യത്യസ്തമാണ്. സുരക്ഷിതത്വം മുന്‍നിര്‍ത്തി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു ഡിജിറ്റല്‍ കറന്‍സിയാണ് സിബിഡിസി.

  • Share this:
ഇ-റുപ്പി പരീക്ഷണാടിസ്ഥാനത്തിൽ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) കഴിഞ്ഞ ദിവസംഅറിയിച്ചു. ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനും കൂടുതല്‍ കാര്യക്ഷമമായ പേയ്മെന്റ് സംവിധാനങ്ങള്‍ നല്‍കാനും കള്ളപ്പണം വെളുപ്പിക്കല്‍ തടയാനും ലക്ഷ്യമിട്ടാണ് ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുന്നതെന്ന് ആര്‍ബിഐ വ്യക്തമാക്കി. ആര്‍ബിഐയുടെ ഡിജിറ്റല്‍ കറന്‍സി നിലവിലുള്ള പേയ്മെന്റ് സംവിധാനങ്ങളില്‍ മാറ്റം വരുത്താനല്ലെന്നും ഉപയോക്താക്കള്‍ക്ക് മറ്റൊരു മാര്‍ഗ്ഗം കൂടി നല്‍കാനാണെന്നും ആര്‍ബിഐ കണ്‍സെപ്റ്റ് കുറിപ്പിൽ പറഞ്ഞു.

''ഡിജിറ്റല്‍ റുപ്പി സംവിധാനം ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും പണവും പേയ്മെന്റ് സംവിധാനങ്ങളും കൂടുതല്‍ കാര്യക്ഷമമാക്കുകയും ചെയ്യും'' ആര്‍ബിഐ കണ്‍സെപ്റ്റ് നോട്ടില്‍ വ്യക്തമാക്കി.

''പ്രത്യേക ഉപയോഗങ്ങള്‍ക്കായുള്ള ഇ-റുപ്പികള്‍ റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും ഇ-റുപ്പിയുടെ സവിശേഷതകളെയും നേട്ടങ്ങളെയും കുറിച്ച് ആര്‍ബിഐ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കുമെന്നും '' കുറിപ്പില്‍ പറഞ്ഞു. 2022-23 സാമ്പത്തിക വര്‍ഷം മുതല്‍ ഡിജിറ്റല്‍ റുപ്പി അഥവാ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി) പുറത്തിറക്കുമെന്ന് ബജറ്റ് സെഷനില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിരുന്നു.

എന്താണ് സിബിഡിസി?

ഡിജിറ്റല്‍ രൂപത്തില്‍ ആര്‍ബിഐ നല്‍കുന്ന രൂപയാണ് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി. '' നിലവിലുള്ള കറന്‍സിക്കുള്ള തുല്യ മൂല്യം ഇതിനുണ്ട്. സിബിഡിസി ഇടപാടുകള്‍ നടത്താന്‍ ഉടമകള്‍ക്ക് ബാങ്ക് അക്കൗണ്ട് ആവശ്യമില്ലെന്നും ആര്‍ബിഐ പറഞ്ഞു.

പണത്തിന്റെ ഇലക്ട്രോണിക് പതിപ്പായ റീട്ടെയില്‍ സിബിഡിസി എല്ലാവര്‍ക്കും ലഭ്യമാകും. മൊത്തവ്യാപാര സിബിഡിസി രൂപകല്‍പ്പന ചെയ്തിരിക്കുന്നത് തിരഞ്ഞെടുത്ത ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയാണ്. ബാങ്കുകള്‍ തമ്മിലുള്ള കൈമാറ്റങ്ങള്‍ക്കും അനുബന്ധ മൊത്തവ്യാപാര ഇടപാടുകള്‍ക്കും ഇ-റുപ്പി ഉപയോഗിക്കാമെന്നും കുറിപ്പില്‍ പറഞ്ഞു.

Also read : ലോകത്തിലെ ഏറ്റവും വലിയ ജംഗിൾ സഫാരി പാര്‍ക്ക്; 10,000 ഏക്കറിൽ ഹരിയാനയില്‍ ഒരുങ്ങുന്നു

ഡിജിറ്റല്‍ കറന്‍സികള്‍ ക്രിപ്‌റ്റോകറന്‍സികളില്‍ നിന്നും വ്യത്യസ്തമാണ്. സുരക്ഷിതത്വം മുന്‍നിര്‍ത്തി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു ഡിജിറ്റല്‍ കറന്‍സിയാണ് സിബിഡിസി.

'ക്രിപ്‌റ്റോ കറന്‍സികളുടെ വ്യാപനം കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനും ഉപയോഗിക്കും. ഇത് വിദേശനാണ്യ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനെ പ്രതികൂലമായി ബാധിക്കും, '' ക്രിപ്‌റ്റോകറന്‍സി ഉപയോഗിക്കുന്നതിന്റെ ഭീഷണികള്‍ പട്ടികപ്പെടുത്തിക്കൊണ്ട് ആര്‍ബിഐ പറഞ്ഞു.

അറ്റ്ലാന്റിക് കൗണ്‍സില്‍ അനുസരിച്ച് ജമൈക്ക, ബഹാമാസ്, ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ, മോണ്‍സെറാത്ത്, ഡൊമിനിക്ക, സെന്റ് ലൂസിയ, സെന്റ് വിന്‍സെന്റ് ആന്‍ഡ് ഗ്രനേഡൈന്‍സ്, നൈജീരിയ എന്നിവയുള്‍പ്പെടെ 10 രാജ്യങ്ങള്‍ ഇതുവരെ സിബിഡിസികള്‍ പുറത്തിറക്കിയിട്ടുണ്ട്.

യുഎസ്, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളിലും ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുന്നതിനെ കുറിച്ചുള്ള പഠനം നടത്തുകയാണ്. ഈ വര്‍ഷം ആദ്യം അവതരിപ്പിച്ച ഡിജിറ്റല്‍ യുവാന്‍ (e-CNY) ഉപയോഗം വിപുലീകരിക്കാന്‍ ചൈനയും ശ്രമം നടത്തുന്നുണ്ട്.
Published by:Amal Surendran
First published: