• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'രാവിലെ ഒമ്പത് മണിക്ക് മുമ്പ് ഓഫീസിലെത്തിയില്ലെങ്കിൽ ശമ്പളം കട്ട്' : ഉദ്യോഗസ്ഥരോട് യുപി മുഖ്യമന്ത്രി ആദിത്യനാഥ്

കൃത്യനിഷ്ഠയെക്കുറിച്ച് മാത്രമല്ല മുഖ്യമന്ത്രി നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. എല്ലാ ജില്ലാ മജിസ്ട്രേടുകൾക്കും പൊലീസ് തലവൻമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

news18
Updated: June 28, 2019, 6:49 PM IST
'രാവിലെ ഒമ്പത് മണിക്ക് മുമ്പ് ഓഫീസിലെത്തിയില്ലെങ്കിൽ ശമ്പളം കട്ട്' : ഉദ്യോഗസ്ഥരോട് യുപി മുഖ്യമന്ത്രി ആദിത്യനാഥ്
യോഗി ആദിത്യനാഥ്
  • News18
  • Last Updated: June 28, 2019, 6:49 PM IST IST
  • Share this:
ലഖ്നൗ: സർക്കാർ ഉദ്യോഗസ്ഥർക്ക് വിപ്പുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സർക്കാർ ഉദ്യോഗസ്ഥർ രാവിലെ 09.00 മണിക്ക് മുമ്പ് ഓഫീസിൽ എത്തണമെന്നാണ് ആവശ്യം. വൈകി ഓഫീസിൽ എത്തുന്ന ഉദ്യോഗസ്ഥർ ശമ്പളം കട്ട് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ നേരിടാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൃത്യനിഷ്ഠയെക്കുറിച്ച് മാത്രമല്ല മുഖ്യമന്ത്രി നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. എല്ലാ ജില്ലാ മജിസ്ട്രേടുകൾക്കും പൊലീസ് തലവൻമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങളെ രാവിലെ ഒമ്പതുമണി മുതൽ 11 മണി വരെ കാണണമെന്നാണ് നിർദ്ദേശം. എന്തൊക്കെ സംഭവിച്ചാലും സർക്കാർ ഉദ്യോഗസ്ഥരും പൊലീസ് തലവൻമാരും അവരവരുടെ ഓഫീസുകളിൽ രാവിലെ ഒമ്പതു മണിക്ക് മുമ്പ് തന്നെ ഹാജരാകണം. ഉദ്യോഗസ്ഥർ എത്രയും പെട്ടെന്ന് ഉത്തരവ് പാലിക്കണമെന്നും അല്ലാത്തപക്ഷം നടപടി നേരിടാൻ തയ്യാറാകണമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വിറ്ററിൽ കുറിച്ചു.

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ മലയാളിയുള്‍പ്പെടെ മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു

അതേസമയം, വീട്ടിൽ പോകാൻ കൂടി സമയം നിജപ്പെടുത്തണമെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യം. യു പി പൊലീസിന് എ ജി പി പിയുഷ് ആനന്ദ് ഇതു സംബന്ധിച്ച് കത്ത് അയച്ചിട്ടുണ്ട്. ജൂൺ 390നകം മോശം പ്രകടനം നടത്തുന്ന പൊലീസുകാരുടെയും അഴിമതിക്കാരായ പൊലീസുകാരുടെയും ലിസ്റ്റ് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

പൊതുജനങ്ങൾക്ക് ജില്ലാ മജിസ്ട്രേറ്റുമാരെയും പൊലീസ് തലവൻമാരെയും കാണാൻ അവസരം ലഭിക്കുന്നില്ലെന്ന് പരാതി ഉയർന്നതിനെ തുടർന്നാണ് ഈ നടപടി. കഴിഞ്ഞവർഷവും ആദിത്യനാഥ് സർക്കാർ ഈ ഉത്തരവ് പുറത്തിറക്കുകയും ലംഘിച്ച ഉദ്യോഗസ്ഥർക്ക് എതിരെ അച്ചടക്ക നടപടി എടുക്കുകയും ചെയ്തിരുന്നു.

First published: June 28, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍