ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തില്‍ തര്‍ക്കം മൂർച്ഛിക്കുന്നു. കര്‍ണാടക മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാന്‍ തയാറാണെന്ന് എച്ച്.ഡി. കുമാര സ്വാമി തുറന്നടിച്ചു. വേണ്ടിവന്നാല്‍ രാജി വെക്കാന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ് എംഎല്‍എമാര്‍ പരിധി ലംഘിക്കുന്നുവെന്നും എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായാല്‍ മതിയായിരുന്നുവെന്നും കര്‍ണാടകയില്‍ നിരവധി വികസനങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്നും ചില മുതിര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പറഞ്ഞിരുന്നു. മുന്‍ മുഖ്യമന്ത്രിയായ സിദ്ധരാമയ്യയാണ് തങ്ങളുടെ നേതാവ് എന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പറയുകയും ചെയ്തതോടെയാണ് കുമാരസ്വാമി രാജി സന്നദ്ധത പരസ്യമായി അറിയിച്ചത്.
കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് താനല്ല നേതാവെന്ന് തോന്നുന്നുവെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ താന്‍ തയാറാണെന്ന് കുമാരസ്വാമി പറഞ്ഞു. എംഎല്‍എമാരെ നിലക്കുനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയാറാകണമെന്നും കുമാരസ്വാമി പറഞ്ഞിരുന്നു. കോൺഗ്രസ് മന്ത്രി സി പുട്ടരംഗ ഷെട്ടിയാണ് തന്നെ സംബന്ധിച്ചിടത്തോളം സിദ്ധരാമയ്യയാണ് ഇപ്പോഴും മുഖ്യമന്ത്രി എന്ന് തുറന്നടിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: H d kumaraswamy, Karnataka, Karnataka Congress JDS, Karnataka Lok Sabha Elections 2019, Karnataka politics, കർണാടക, കർണാടക രാഷ്ട്രീയം, കർണാടക സർക്കാർ, കുമാരസ്വാമി