• HOME
 • »
 • NEWS
 • »
 • india
 • »
 • REASON BEHIND THE MAMTA BANERJEE MEETING WITH NARENDRA MODI TO SONIA GANDHI IN DELHI JS

മമതയുടെ വരവ് ഇന്ദ്രപ്രസ്ഥം പിടിക്കാനോ? ; നരേന്ദ്ര മോദി മുതല്‍ സോണിയ ഗാന്ധി വരെയുള്ള പ്രമുഖരുമായുളള കൂട്ടിക്കാഴ്ചക്ക് പിന്നലെ ലക്ഷ്യം എന്ത്

തൃണമൂല്‍ കോണ്‍ഗ്രസിനെ കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലെ ഏറ്റവും വലിയ വിജയത്തിലേക്ക് നയിച്ച ശേഷം മമത ബാനര്‍ജി ആദ്യമായി ഡല്‍ഹി സന്ദര്‍ശിക്കാനെത്തി

(Image: News18)

(Image: News18)

 • Share this:
  തൃണമൂല്‍ കോണ്‍ഗ്രസിനെ കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലെ ഏറ്റവും വലിയ വിജയത്തിലേക്ക് നയിച്ച ശേഷം മമത ബാനര്‍ജി ആദ്യമായി ഡല്‍ഹി സന്ദര്‍ശിക്കാനെത്തി. കഴിഞ്ഞ ഒരാഴ്ച പ്രധാനമായും മമത രണ്ട് വ്യത്യസ്ത വേഷങ്ങളിലായാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒന്ന് ബിജെപിയെ നേരിടാനൊരുങ്ങുന്ന ശക്തയായ പ്രതിപക്ഷ നേതാവായും രണ്ടാമത്തേത് ഫെഡറല്‍ വ്യവസ്ഥ പിന്തുടരുന്ന മുഖ്യമന്ത്രിയായും. പശ്ചിമ ബംഗാള്‍ സംസ്ഥാനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ മമത കേന്ദ്രത്തിന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്.

  ആദ്യം കണ്ടത് കോണ്‍ഗ്രസ് നേതാക്കളെ

  ഡല്‍ഹിയിലെത്തിയ ടിഎംസി നേതാവ് ആദ്യം കൂടിക്കാഴ്ച നടത്തിയത് പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുമായാണ്. കമല്‍നാഥ്, അഭിഷേക് മനു സിംഗ്വി തുടങ്ങിയ നേതാക്കളെ ആദ്യം കണ്ട മമത പിന്നീട് സോണിയ ഗാന്ധിയുമായും, രാഹുല്‍ ഗാന്ധിയുമായും 'ചായ് പേ ചര്‍ച്ച' -- ചായക്കൊപ്പം ചര്‍ച്ച -- നടത്തുകയായിരുന്നു.
  2024 ലെ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്തണമെന്ന് കൃത്യമായ ബോധ്യമുള്ളത് കൊണ്ടാണ് ആളുകള്‍ ഇഷ്ടത്തോടെ 'ദീദി ' എന്ന് വിളിക്കുന്ന മമത തെരെഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനെയും ഒപ്പം കൂട്ടിയത്.

  പ്രാദേശിക നേതാക്കളുമായും കൂടിക്കാഴ്ച

  ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഡിഎംകെ എംപി കനിമൊഴി തുടങ്ങി ചില പ്രാദേശിക, പ്രതിപക്ഷ നേതാക്കളുമായും മമത കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ലാലു പ്രസാദ് യാദവുമായും സംസാരിച്ച മമത എന്‍സിപി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. ''പ്രാദേശിക നേതാക്കള്‍ കൂടുതല്‍ ശക്തരാണ്. എല്ലാവരും ഒരുമിച്ച് നില്‍ക്കും. മോദിയും ഇന്ത്യയും തമ്മിലുള്ള പോരാട്ടമാണ് ഇനി കാണുക,' കൂടിക്കാഴ്ചകളെ കുറിച്ച് പറയുന്നു.

  മോദി, ഗ്ഡ്കരി എന്നിവരുമായും കൂടിക്കാഴ്ച

  മുഖ്യമന്ത്രിയായ മമതക്ക് തന്റെ സംസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേടിയെടുക്കുകയെന്നത് മുന്‍ഗണനയില്‍ വരുന്ന കാര്യമാണ്. അതുകൊണ്ടാണ് രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുകൂടി പശ്ചിമ ബംഗാളിന്റെ വികസന ആവശ്യങ്ങള്‍ അവര്‍ പ്രധാനമന്തി നരേന്ദ്ര മോദിക്ക് മുന്പാകെ സമര്‍പ്പിച്ചത്. കേന്ദ്ര ഗതാഗത, ഹൈവേ വകുപ്പ് മന്ത്രിയായ നിധിന്‍ ഗഡ്കരിയുമായും മമത കൂടിക്കാഴ്ച നടത്തി. കൊല്‍ക്കത്തിയിലെ ഫ്‌ലൈഓവര്‍, മാനുഫാക്ചറിംഗ് യൂണിറ്റ് തുടങ്ങി നിരവധി ആവശ്യങ്ങള്‍ കേന്ദ്ര മന്ത്രിക്ക് മുന്പാകെ മമത സമര്‍പ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഫെഡറല്‍ രീതിയെ പൂര്‍ണ്ണമായും ബഹുമാനിക്കുന്നു എന്നാണ് തന്റെ പ്രവര്‍ത്തി വഴി മമത തെളിയിച്ചിരിക്കുന്നത്.

  ബിജെപി വിരുദ്ധരെയും കണ്ടു

  തങ്ങളുടെ ബിജെപി വിരുദ്ധ നിലപാടുകള്‍ക്ക് ശ്രദ്ധേയരായ ജാവേദ് അഖ്തര്‍, ശബാന ആസ്മി താര താര ജോഡികളുമായും ബംഗാള്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. 2024 ല്‍ ''പരിബൊര്‍ത്തന്‍' (മാറ്റം) ആവശ്യമാണെന്ന് ജാവേദ് അഖ്തര്‍ വസ്തുനിഷ്ഠമായി പ്രഖ്യാപിച്ചിരുന്നു. അദ്ദേഹവുമായുള്ള മമതയുടെ കൂടിക്കാഴ്ച ബിജെപി വിരുദ്ധ ചേരി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണെന്ന് കണക്കുകൂട്ടാം.
  2011ന് മുന്‍പ് ഇടതുപക്ഷ വിരുദ്ധരായ ബുദ്ധിജീവികളുമായി കൈകോര്‍ത്ത് മമത നടത്തിയ നീക്കം വലിയ രീതിയില്‍ ഫലം കണ്ടിരുന്നു. സംസ്ഥാനത്ത് തനിക്കനുകൂലമായി ഒരു പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിന് ഇത് സഹായകമായിട്ടുണ്ട്. ഈ ആശയം ദേശീയ തലത്തില്‍ ഉപയോഗിക്കാനാണ് മമത ശ്രമിക്കുന്നത്.

  രാജ്യതലസ്ഥാനത്തെ പത്രപ്രവര്‍ത്തകരെയും കണ്ട മമത അവരുടെ ചോദ്യങ്ങള്‍ക്കും ക്ഷമയോടെ ഉത്തരങ്ങള്‍ നല്‍കാന്‍ മടിച്ചില്ല. പ്രധാനമന്ത്രിയാവാനുള്ള നീക്കമാണോ ഇത് എന്ന ചോദ്യത്തിന് മമത നല്‍കിയ മറുപടിയിങ്ങനെയാണ്, ''ആരെങ്കിലുമൊക്കെ നേതൃത്വം നല്‍കും. എന്റെ അഭിപ്രായം ആരിലും അടിച്ചേല്‍പ്പിക്കില്ല. 2024 ലെ പ്രതിപക്ഷത്തിന്റെ മുഖം ആരുമായേക്കാം.' പ്രധാനമന്ത്രി പദം സംബന്ധിച്ച വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണ് എന്നാണ് മമതയുടെ ഈ പ്രസ്താവനയില്‍ നിന്ന് മനസ്സിലാകുന്നത്.

  മമതക്ക് ഡല്‍ഹിയില്‍ എന്തൊക്കെ ചെയ്യാനാവും എന്നാണ് ഈ കൂടിക്കാഴ്ചകള്‍ തെളിയിച്ചിരിക്കുന്നത് എന്നും, ഇത് പ്രതിപക്ഷങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കാന്‍ കാരണമായെന്നും ഒരു ടിഎംസി നേതാവ് പറയുന്നു. എന്നാല്‍ ഇത് ഒരിക്കലും നടക്കാത്ത സ്വപ്നമാണെന്നാണ് ബിജെപി പറയുന്നത്.
  Published by:Jayashankar AV
  First published:
  )}