News18 MalayalamNews18 Malayalam
|
news18
Updated: August 10, 2020, 9:47 PM IST
ഭൻവർ ലാൽ ശർമ
- News18
- Last Updated:
August 10, 2020, 9:47 PM IST
ന്യൂഡൽഹി: അശോക് ഗെലോട്ട് തന്നെ സംസ്ഥാന സർക്കാരിനെ നയിക്കുമെന്ന് വ്യക്തമാക്കി സച്ചിൻ പൈലറ്റ് ക്യാമ്പിനൊപ്പമുള്ള എം എൽ എ രംഗത്ത്. സച്ചിൻ പൈലറ്റ് രാഹുൽ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി മണിക്കൂറുകൾക്കുള്ളിൽ ആയിരുന്നു എം എൽ എയുടെ പ്രഖ്യാപനം.
'രാജസ്ഥാൻ സർക്കാർ സുരക്ഷിതമാണ്. സച്ചിൻ പൈലറ്റ് ഇന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഞാൻ കോൺഗ്രസിനൊപ്പമാണ്, ഞാൻ അശോക് ഗെലോട്ടിനൊപ്പമാണ്" - ഭൻവർ ലാൽ ശർമ പറഞ്ഞു. സച്ചിൻ പൈലറ്റിനൊപ്പമുള്ള 18 വിമത എം എൽ എമാരിൽ ഒരാളാണ് ഭൻവർ ലാൽ ശർമ.
ഇതിനിടെ ഭൻവർ ലാൽ ശർമയ്ക്ക് എതിരായ രാജ്യദ്രോഹക്കുറ്റം സർക്കാർ പിൻവലിച്ചു. ഭൻവർ ലാൽ മുഖ്യമന്ത്രി ഗെലോട്ടിനെ നേരിൽ കണ്ടതിനു ശേഷമാണ് കേസ് പിൻവലിച്ചത്. ഗെലോട്ടിനെ നേരിൽ കണ്ട ഭൻവർ ലാൽ ശർമ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിശ്വാസം വ്യക്തമാക്കുകയും ചെയ്തു.
You may also like: വിരട്ടൽ വേണ്ട വിജയാ; എണ്ണിയെണ്ണി പറയുന്നതിന് എണ്ണിയെണ്ണി മറുപടിയും പറയും [NEWS]ന്യായീകരിക്കാനിറങ്ങിയ എം ബി രാജേഷിന്റെ അനുഭവം പാഠമാക്കണമെന്ന് പി.ടിതോമസ് [NEWS] മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കോവിഡ് സ്ഥിരീകരിച്ചു [NEWS]
ഗെലോട്ടുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളെ കണ്ട ശർമ ചൊവ്വാഴ്ചയോടെ കാര്യങ്ങളെല്ലാം ശരിയാകുമെന്നും പറഞ്ഞു. മറ്റ് വിമത എം എൽ എമാരും ജയ്പൂരിലേക്ക് മടങ്ങിയെത്തുമെന്ന് അദ്ദേഹം പറഞ്ഞു. സച്ചിൻ പൈലറ്റ് ന്യൂഡൽഹിയിൽ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകൾക്കുള്ളിലാണ് ഗെലോട്ടുമായി ശർമ കൂടിക്കാഴ്ച നടത്തിയത്.
സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയ്ക്ക് എതിരെ രാജസ്ഥാൻ പൊലീസ് ശർമയ്ക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു.
Published by:
Joys Joy
First published:
August 10, 2020, 9:47 PM IST