• HOME
  • »
  • NEWS
  • »
  • india
  • »
  • 117 വർഷങ്ങള്‍ക്ക് ശേഷം ചുഴലിക്കാറ്റിന്റെ എണ്ണത്തിൽ റെക്കോർഡുമായി അറബിക്കടൽ

117 വർഷങ്ങള്‍ക്ക് ശേഷം ചുഴലിക്കാറ്റിന്റെ എണ്ണത്തിൽ റെക്കോർഡുമായി അറബിക്കടൽ

അറബിക്കടലില്‍ ചുഴലിക്കാറ്റുകളുടെ എണ്ണം അഞ്ചായി. 1902 ലാണ് ഇതിന് മുന്‍പ് അഞ്ച് ചുഴലിക്കാറ്റുകള്‍ രൂപ്പെട്ടത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടത് മൂന്ന് ചുഴലിക്കാറ്റുകള്‍

cyclone

cyclone

  • Share this:
    തിരുവനന്തപുരം: അറബിക്കടലില്‍ ചുഴലിക്കാറ്റുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡുകള്‍ തിരുത്തുകയാണ്. പ്രതിവര്‍ഷം ശരാശരി ഒരു ചുഴലിക്കാറ്റ് എന്ന നിലയിലുണ്ടായിരുന്ന അറബിക്കടലില്‍ ഇത്തവണ ഇതുവരെ ഉണ്ടായത് അഞ്ച് ചുഴലിക്കാറ്റുകള്‍.

    ഇതില്‍ ഒരു സൂപ്പര്‍ സൈക്ലോണും, രണ്ട് അതിതീവ്ര ചുഴലിക്കാറ്റുകളും, ഒരു അതിശക്തമായ ചുഴലിക്കാറ്റും ഉള്‍പ്പെടുന്നു. ക്യാര്‍ ആണ് അറബിക്കടലില്‍ ഉണ്ടായ സൂപ്പര്‍ സൈക്ലോണ്‍. വായു, ഹിക്ക ചുഴലിക്കാറ്റുകള്‍ അതിതീവ്രമായി. മഹാ അതിശക്തമായ ചുഴലിക്കാറ്റായും മാറി. സീസണില്‍ രണ്ട് അതിതീവ്ര ചുഴലിക്കാറ്റുകള്‍ ഉണ്ടാകുന്നതും റെക്കോര്‍ഡാണ്.

    also read:ലയബിലിറ്റി എന്ന വാക്കിന്‍റെ അർത്ഥമെന്താ? കളക്ടർ മാഷ് ആയപ്പോൾ

    117 വര്ഷങ്ങള്ക്കു ശേഷം വീണ്ടും അറബിക്കടലില്‍ ഒരു വര്‍ഷം 5 ചുഴലിക്കാറ്റുകള്‍ ഉണ്ടാകുന്നത്. അറബിക്കടലില്‍ ഇതിനു മുന്‍പ് ഏറ്റവും കൂടുതല്‍ ചുഴലിക്കാറ്റുകള്‍ ഉണ്ടായത് 1902ൽ ആണ്. അന്ന് നാലു തീവ്ര ചുഴലിക്കാറ്റ് ഉള്‍പ്പെടെ അഞ്ചു ചുഴലിക്കാറ്റുകളാണ് അറബിക്കടലില്‍ ഉണ്ടായത്.

    അറബികടലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റുകളുടെ എണ്ണം കുറഞ്ഞു . പ്രതിവര്‍ഷം ശരാശരി 4 ചുഴലിക്കാറ്റുകള്‍ രൂപപ്പെടുന്ന ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്ഷം ഇതുവരെ 3 ചുഴലിക്കാറ്റുകളാണ് ഉണ്ടായത്.

    നോര്‍ത്ത് ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ചുഴലിക്കാറ്റുകളുണ്ടായതും ഇത്തവണയാണ്. എട്ട് ചുഴലിക്കാറ്റുകള്‍. കഴിഞ്ഞ വര്‍ഷത്തെ 7 ചുഴലിക്കാറ്റുകള്‍ എന്ന റെക്കോര്‍ഡ് ആണ് 'പവന്‍' ചുഴലിക്കാറ്റ് രൂപപെട്ടതോടെ മറി കടന്നത്.

    അറബിക്കടലിലെ ചുഴലിക്കാറ്റുകള്‍

    1. വായു (അതിതീവ്ര ചുഴലിക്കാറ്റ്)- ജൂണ്‍ 10 ന് രൂപപ്പെട്ടു. 17 ന് ശക്തികുറഞ്ഞ് ന്യൂനമര്‍ദ്ദമായി
    2. ഹിക്ക (അതിതീവ്ര ചുഴലിക്കാറ്റ്) - സെപ്ടംബര്‍ 22 ന് രൂപപ്പെട്ടു. 25 ന് ശക്തികുറഞ്ഞ് ഒമാന്‍ തീരത്തേയ്ക്ക്
    3. ക്യാര്‍ (സൂപ്പര്‍ ചുഴലിക്കാറ്റ്) - ഒക്ടോബര്‍ 25 ന് രൂപപ്പെട്ട് നവംബര്‍ 3 ന് ശക്തി കുറഞ്ഞു
    4. മഹാ (അതി ശക്തമായ ചുഴലിക്കാറ്റ്)- ഒക്ടോബര്‍ 30 ന് രൂപ്പെട്ട് നവംബര്‍ 7 ന് ശക്തി കുറഞ്ഞു
    5. പവന്‍ ( ചുഴലിക്കാറ്റ്) - ഡിസംബര്‍ -5 ന് രൂപപ്പെട്ടു. കൂടുതല്‍ ശക്തി പ്രാപിക്കുന്നു

    ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലിക്കാറ്റുകള്‍

    1. പബുക്ക് (ചുഴലിക്കാറ്റ്)- ജനുവരി 4 ന് രൂപപ്പെട്ട് 8 ന് ശക്തി കുറഞ്ഞു
    2. ഫോനി (അതിതീവ്ര ചുഴലിക്കാറ്റ്) ഏപ്രില്‍ 26 ന് രൂപപ്പെട്ട് മെയ് 4 ന് ശക്തി കുറഞ്ഞു
    3. ബുള്‍ ബുള്‍ (അതി ശക്തമായ ചുഴലിക്കാറ്റ് ) നവംബര്‍ 7 ന് രൂപപ്പെട്ട് 11ന് ശക്തി കുറഞ്ഞു


    First published: